Your Image Description Your Image Description

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള ഹജ്ജ് യാത്രാ നിരക്ക് ഇത്തവണയും കുറഞ്ഞേക്കില്ല. എയർ ഇന്ത്യ എക്സ്പ്രസ് വിമാന കമ്പനി മാത്രമാണ് കോഴിക്കോട് നിന്നുള്ള ഹജ്ജ് വിമാന സർവീസിന്റെ ടെൻഡർ നടപടികളിൽ പങ്കെടുത്തിട്ടുള്ളത്. അതിനാൽ ഇവർ നൽകിയ കുത്തക നിരക്കിൽ തന്നെയാണ് ഇത്തവണയും സർവീസ് നടത്തുക. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്റെയും വ്യോമയാന മന്ത്രാലയത്തിന്റെയും നയപരമായ ഇടപെടൽ വേണമെന്ന് തീർത്ഥാടകർ പലതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും അനുകൂലമായ രീതിയിൽ യാതൊരുവിധ ഇടപെടലും ഉണ്ടായില്ല.

സംസ്ഥാനത്തെ മറ്റ് രണ്ടു പുറപ്പെടൽ കേന്ദ്രങ്ങളായ കണ്ണൂർ,​ കൊച്ചി വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യുന്നവരെക്കാളും 40,000 ത്തോളം രൂപ യാത്രാഇനത്തിൽ കരിപ്പൂരിനെ തിരഞ്ഞെടുത്തവർ നൽകേണ്ടതായി വരുന്നുണ്ട്. കരിപ്പൂരിൽ ചെറിയ വിമാനം സർവീസ് നടത്തുന്നതിനാലാണ് യാത്രാ നിരക്ക് കൂടുന്നതെന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാന കമ്പനി പറയുന്നത്. ഇത്തവണ കണ്ണൂരിലും എയർ ഇന്ത്യ എക്സ്പ്രസ് തന്നെയാണ് സർവീസ് നടത്തുന്നത്. ഇവിടെയും ഇതേ ശ്രേണിയിലുള്ള വിമാനമാണ് സർവീസ് നടത്തുക.

Leave a Reply

Your email address will not be published. Required fields are marked *