Your Image Description Your Image Description

മലപ്പുറം ജില്ലയിൽ അഞ്ച് വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 2,310 മനുഷ്യ- വന്യജീവി സംഘർഷങ്ങൾ. 2020 മുതൽ 2024 വരെയുള്ള കാലയളവിൽ 45 പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. 98 പേർക്ക് പരിക്കേറ്റു. ഗുരുതര പരിക്കേറ്റ് ഏറെക്കാലം ചികിത്സയിൽ കഴിഞ്ഞവർ ഉൾപ്പെടെയുണ്ട്. നിലമ്പൂർ നോർത്ത്, സൗത്ത് ഫോറസ്റ്റ് ഡിവിഷനുകൾക്ക് കീഴിലാണ് 70 ശതമാനത്തോളം വന്യജീവി ആക്രമണങ്ങളും റിപ്പോർട്ട് ചെയ്യുന്നത് എന്നാണ് വനം വകുപ്പിന്റെ കണക്കുകൾ തെളിയിക്കുന്നത്.

വനത്തിന്റെ സ്വാഭികത നിലനിറുത്തുന്നതിനായി ആവാസ വ്യവസ്ഥയ്ക്ക് ദോഷം ചെയ്യുന്ന യൂക്കാലിപ്സ്, അക്കേഷ്യ തുടങ്ങിയ വിദേശയിനം ഏക വിളത്തോട്ടങ്ങളും സെന്ന, വാറ്റിൽ പോലുള്ള അധിനിവേശ സസ്യങ്ങളും ഘട്ടംഘട്ടമായി നീക്കി നാടൻ ഇനത്തിൽപ്പെട്ട മരങ്ങളും ഫലവൃക്ഷങ്ങളും നട്ടുപിടിപ്പിക്കുന്ന പദ്ധതി പുരോഗമിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *