Your Image Description Your Image Description

കോ​ഴി​ക്കോ​ട്: ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ത്ത​ന്നെ താ​ളം തെ​റ്റി​ക്കു​ന്ന ത​ര​ത്തി​ല്‍ ഡ​യ​റ​ക്ട​റു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​ന്ന നി​ല​പാ​ടു​ക​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള ഗ​വ. മെ​ഡി​ക്ക​ല്‍ ഓ​ഫീ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​ന്നു പ്ര​തി​ഷേ​ധി​ക്കും. ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​റേ​റ്റി​നു മു​ന്നി​ല്‍ ഡോ​ക്ട​ര്‍​മാ​ര്‍ ഇ​ന്ന് ധ​ര്‍​ണ ന​ട​ത്തും.

ഡോ​ക്ട​ര്‍​മാ​ര്‍​ക്കു നേ​രേ അ​ന്യാ​യ​മാ​യും തി​ടു​ക്ക​ത്തി​ലു​മു​ള്ള ശി​ക്ഷാ​ന​ട​പ​ടി​ക​ള്‍​ക്കു മു​തി​രു​ന്ന മേ​ധാ​വി സ​ര്‍​വീ​സ് സം​ബ​ന്ധ​മാ​യ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കു സ​മ​യ​ബ​ന്ധി​ത​മാ​യി പ​രി​ഹാ​രം കാ​ണു​ന്ന​തി​ല്‍ ആ ​ജാ​ഗ്ര​ത കാ​ട്ടു​ന്നി​ല്ലെ​ന്ന് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​പി.​കെ. സു​നി​ല്‍ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *