ഇടുക്കി: വണ്ടിപ്പെരിയാറിന് സമീപം അരണക്കല്ലിൽ കടുവയിറങ്ങി. തോട്ടം തൊഴിലാളിയായ നാരായണന്റെ പശുവിനെ കടുവ കൊന്നു.
കൂടാതെ, അയൽവാസി ബാലമുരുകന്റെ വളത്തുനായയെയും കടുവ കടിച്ചുകൊന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.