Your Image Description Your Image Description

കണ്ണൂർ ജില്ലയിൽ പകൽ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ പകൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴിൽ സമയം പുന:ക്രമീകരിച്ച ഉത്തരവിൽ ലംഘനമുണ്ടായാൽ ശ്രദ്ധയിൽപ്പെടുത്തണമെന്ന് ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെന്റ്) അറിയിച്ചു. 0497-2700353 നമ്പറിലോ dlokannur123@gmail.com ഇ-മെയിൽ മുഖേനയോ നിയമലംഘനം അറിയിക്കാം.

തൊഴിലാളികൾക്ക് സൂര്യഘാതം ഏൽക്കാൻ സാഹചര്യമുള്ളതിനാലാണ് മെയ് 10 വരെ പകൽ ജോലി സമയം പുന:ക്രമീകരിച്ച് ഉത്തരവിറക്കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഉച്ചയ്ക്ക് 12.00 മുതൽ വൈകിട്ട് മൂന്ന് വരെ തൊഴിലാളികൾക്ക് വിശ്രമ വേളയായിരിക്കും.  രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ എട്ട് മണിക്കൂറായി ജോലി നിജപ്പെടുത്തിയിട്ടുണ്ട്. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്നവർക്ക് രാവിലത്തെ ഷിഫ്റ്റ്  ഉച്ചയ്ക്ക് 12 ന് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് ഉച്ചയ്ക്ക് മൂന്നിന് അരംഭിക്കുന്ന തരത്തിലുമാണ് പുന:ക്രമീകരിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *