Your Image Description Your Image Description

ബിരുദദാരികൾക്ക് ഇ​ന്ത്യ​ൻ ഫാ​ർ​മേ​ഴ്സ് ഫെ​ർ​ട്ടി​ലൈ​സ​ർ കോ​ഓ​പ​റേ​റ്റി​വ് (ഇ​ഫ്കോ) ലി​മി​റ്റ​ഡിൽ തൊഴിലവസരം. ന്യൂ​ഡ​ൽ​ഹി ആസ്ഥാനമായുള്ള ഇഫ്കോയിലേക്ക് അ​ഗ്രി​ക​ൾ​ച​ർ ഗ്രാ​ജ്വേ​റ്റ് ട്രെ​യി​നി​ക​ളെയാണ് (എ.​ജി.​ടി) തി​ര​ഞ്ഞെ​ടു​ക്കു​ന്നത്. ഒ​രു​വ​ർ​ഷ​ത്തെ പ​രി​ശീ​ല​നത്തിന് ശേഷമായിരിക്കും നിയമനം. പരിശീലന കാലയളവിൽ പ്ര​തി​മാ​സം 33,300 രൂ​പ സ്റ്റൈ​പ്പ​ന്റ് ലഭിക്കും. രാ​ജ്യ​ത്തെ ഇ​ഫ്കോ ഫീ​ൽ​ഡ് ഓ​ഫി​സു​ക​ളി​ലും സം​യു​ക്ത സം​രം​ഭ​ങ്ങ​ളി​ലും വി​വി​ധ പ്രോ​ജ​ക്ടു​ക​ളി​ലു​മാ​യാ​ണ് പ​രി​ശീ​ല​നം. പ്രാ​ദേ​ശി​ക ഭാ​ഷ അ​റി​ഞ്ഞി​രി​ക്ക​ണം. വി​ജ​യ​ക​ര​മാ​യി പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​രെ 37,000-70,000 രൂ​പ ശ​മ്പ​ള​നി​ര​ക്കി​ൽ സ്ഥി​ര​പ്പെ​ടു​ത്തും. വി​ശ​ദ വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്ഞാ​പ​നം https://agt.iffco.in/ ൽ ​ല​ഭ്യ​മാ​ണ്.

യോ​ഗ്യ​ത: നാ​ലു​വ​ർ​ഷ ബി.​എ​സ് സി (​അ​ഗ്രി​ക​ൾ​ച​ർ) ഫു​ൾ​ടൈം റ​ഗു​ല​ർ ബി​രു​ദം (മൊ​ത്തം 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ/​ത​ത്തു​ല്യ സി.​ജി.​പി.​എ​യി​ൽ കു​റ​യ​രു​ത്). പ​ട്ടി​ക​ജാ​തി/​വ​ർ​ഗ​ക്കാ​ർ​ക്ക് 55 ശ​ത​മാ​നം മാ​ർ​ക്ക്/​ത​ത്തു​ല്യ സി.​ജി.​പി.​എ മ​തി​യാ​കും.

2022ലോ ​അ​തി​ന് ശേ​ഷ​മോ യു.​ജി.​സി അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല/​സ്ഥാ​പ​ന​ത്തി​ൽ​നി​ന്നും ബി​രു​ദ​മെ​ടു​ത്ത​വ​ർ​ക്കാ​ണ് അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​ത.

പ്രാ​യ​പ​രി​ധി: 1-3-2025ൽ 30 ​വ​യ​സ്സ്. പ​ട്ടി​ക വി​ഭാ​ഗ​ത്തി​ന് അ​ഞ്ചു വ​ർ​ഷ​വും ഒ.​ബി.​സി നോ​ൺ ക്രീ​മി​ലെ​യ​ർ വി​ഭാ​ഗ​ത്തി​ന് മൂ​ന്നു വ​ർ​ഷ​വും പ്രാ​യ​പ​രി​ധി​യി​ൽ ഇ​ള​വു​ണ്ട്. പ്രാ​ദേ​ശി​ക ഭാ​ഷ​യി​ൽ വാ​യി​ക്കാ​നും എ​ഴു​താ​നും സം​സാ​രി​ക്കാ​നും ക​ഴി​യ​ണം. ഒ​ന്നി​ല​ധി​കം ഭാ​ഷ​ക​ൾ അ​റി​യാ​വു​ന്ന​ത് നേ​ട്ട​മാ​ണ്. ഹി​ന്ദി പ​രി​ജ്ഞാ​നം അ​ഭി​ല​ഷ​ണീ​യം.

താ​ൽ​പ​ര്യ​മു​ള്ള​വ​ർ നി​ർ​ദേ​ശാ​നു​സ​ര​ണം മാ​ർ​ച്ച് 15ന​കം ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം. വെ​ബ്സൈ​റ്റി​ൽ ഇ​തി​നു​ള്ള സൗ​ക​ര്യ​മു​ണ്ട്.യോ​ഗ്യ​രാ​യ ഉ​​ഗ്യോ​ഗാ​ർ​ഥി​ക​ൾ ഇ​ന്റ​ർ​നെ​റ്റ് സൗ​ക​ര്യ​മു​ള്ള ക​മ്പ്യൂ​ട്ട​ർ/​ലാ​പ്ടോ​പ് ഉ​പ​യോ​ഗി​ച്ച് പ്രാ​ഥ​മി​ക ഓ​ൺ​ലൈ​ൻ ടെ​സ്റ്റ് അ​ഭി​മു​ഖീ​ക​രി​ച്ച് ഫൈ​ന​ൽ ഓ​ൺ​ലൈ​ൻ ടെ​സ്റ്റി​ലേ​ക്ക് അ​ർ​ഹ​ത നേ​ട​ണം.

ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത ഫൈ​ന​ൽ ഓ​ൺ​ലൈ​ൻ ടെ​സ്റ്റ് കൊ​ച്ചി, ചെ​ന്നൈ, ബം​ഗ​ളൂ​രു, ഹൈ​ദ​രാ​ബാ​ദ്, ഡ​ൽ​ഹി അ​ട​ക്ക​മു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. മു​ൻ​ഗ​ണ​നാ ക്ര​മ​ത്തി​ൽ ര​ണ്ട് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ തി​ര​ഞ്ഞെ​ടു​ക്കാം. പ​രീ​ക്ഷാ തീ​യ​തി​യും സ​മ​യ​വും പി​ന്നീ​ട് അ​റി​യി​ക്കും. ഫൈ​ന​ൽ ഓ​ൺ​ലൈ​ൻ ടെ​സ്റ്റി​ൽ മി​ക​വ് കാ​ട്ടു​ന്ന​വ​രു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്കി വ്യ​ക്തി​ഗ​ത അ​ഭി​മു​ഖം, വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി മെ​റി​റ്റ് അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​നം ന​ൽ​കും.

Leave a Reply

Your email address will not be published. Required fields are marked *