Your Image Description Your Image Description

ചന്ദ്രന്റെ ധ്രുവപ്രദേശങ്ങൾക്ക് പുറത്തും ഹിമരൂപത്തിൽ ജല സാന്നിധ്യം ഉണ്ടാകാമെന്ന് അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിലെ ഗവേഷകർ. ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ 3 ലെ വി​​ക്രം ലാ​ൻ​ഡ​റി​ലെ പ്ര​ധാ​ന ഉ​പ​ക​ര​ണ​ങ്ങ​ളി​ലൊ​ന്നാ​യ ച​ന്ദ്രാ​സ് സ​ർ​ഫ​സ് തെ​ർ​മോ​ഫി​സി​ക്ക​ൽ എ​ക്​സ് പെരി​മെ​ന്റി​ൽ (ChaSTE) നി​ന്നു​ള്ള ഡേറ്റ​ ഉപയോ​ഗിച്ച് നടത്തിയ പഠനത്തിലാണ് നിർണ്ണായക കണ്ടെത്തൽ. ഭാ​വി​യി​ലെ ചാ​ന്ദ്രദൗ​ത്യ​ങ്ങ​ൾ​ക്കും ച​ന്ദ്രി​നി​ൽ സ്ഥി​രം സ്റ്റേ​ഷ​ൻ നി​ർ​മി​ക്കു​ന്ന​തി​നും ഈ കണ്ടെത്തൽ സഹായകമാകും.

കമ്യൂണിക്കേഷൻസ് എർത്ത് ആൻഡ് എൻവയോൺമെന്റ് ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം, ചന്ദ്രന്റെ ഉയർന്ന അക്ഷാംശങ്ങളിൽ ഉപരിതല, ഭൂഗർഭ താപനിലയിൽ വ്യതിയാനങ്ങൾ ഉണ്ടാകുമെന്ന് വ്യക്തമാക്കുന്നു. സൂര്യൻ നേരിട്ട് സമ്പർക്കം പുലർത്താത്ത ചരിഞ്ഞ പ്രദേശങ്ങൾ ധ്രുവപ്രദേശങ്ങളിലെ സ്ഥിരമായി നിഴൽ പ്രദേശങ്ങൾക്ക് സമാനമായ അവസ്ഥകൾ സൃഷ്ടിച്ചേക്കാം, ചന്ദ്രോപരിതലത്തിനും അതിന് 10 സെന്റീമീറ്റർ താഴെയുള്ള പാളിക്കും ഇടയിൽ ഏകദേശം 60 ഡിഗ്രി സെൽഷ്യസിന്റെ താപനില വ്യത്യാസമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *