Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: ആശാവർക്കർമാരുടെ സമരത്തിന് പിന്നാലെ അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി​ക​ളും സമരത്തിനൊരുങ്ങുന്നു. നി​ർ​മാ​ണ, ത​യ്യ​ൽ തൊ​ഴി​ലാ​ളി തു​ട​ങ്ങി അ​സം​ഘ​ടി​ത മേഖലകളിലെ തൊ​ഴി​ലാ​ളി​ക​ളാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. 32ഓ​ളം ക്ഷേ​മ​നി​ധി​കളിലായി​ വ​ലി​യ തു​കയാണ് കു​ടി​ശ്ശി​കയുള്ളത്. മാ​സം​തോ​റും തൊ​ഴി​ലാ​ളി​ക​ളി​ൽ​നി​ന്ന്​ അം​ശാ​ദാ​യ​മാ​യും ക്ഷേ​മ​നി​ധി സെ​സാ​യും ല​ക്ഷ​ങ്ങ​ളാണ് പി​രി​ച്ചെടുക്കുന്നത്. എന്നിട്ടും കുടിശ്ശിക കൊടുത്ത് തീർക്കാത്തതാണ് പ്രക്ഷോഭത്തിലേക്ക് നയിക്കുന്നത്.

നി​ർ​മാ​ണ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന 24ല​ധി​കം വി​ഭാ​ഗം തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യു​ള്ള കേ​ര​ള ബി​ൽ​ഡി​ങ്​ ആ​ൻ​ഡ്​​ അ​ദ​ർ ക​ൺ​സ്​​ട്ര​ക്​​ഷ​ൻ വെ​ൽ​ഫെ​യ​ർ ഫ​ണ്ട്​ ബോ​ർ​ഡി​ൽ 21 ല​ക്ഷ​ത്തി​ല​ധി​കം അം​ഗ​ങ്ങ​ൾ മാ​സം 50 രൂ​പ വീ​തം അം​ശാ​ദാ​യം അ​ട​ക്കു​ന്നു​​​​​​​​ണ്ടെ​ങ്കി​ലും 17 മാ​സ​ത്തെ പെ​ൻ​ഷ​ൻ കു​ടി​ശ്ശി​ക​യാ​ണ്. ചി​കി​ത്സ, വി​വാ​ഹം, പ്ര​സ​വം, വി​ദ്യാ​ഭ്യാ​സം, മ​ര​ണം, മ​ര​ണാ​ന​ന്ത​ര ആ​നു​കൂ​ല്യ​ങ്ങ​ളും ഒ​രു വ​ർ​ഷ​മാ​യി കു​ടി​ശ്ശി​ക​യാ​ണ്. ക്ഷേ​മ​നി​ധി അം​ഗ​ങ്ങ​ൾ 60 വ​യ​സ്സി​ൽ പി​രി​യു​മ്പോ​ൾ ല​ഭി​ക്കേ​ണ്ട റീ ​ഫ​ണ്ട്​ തു​ക​യും 17 മാ​സ​മാ​യി ന​ൽ​കി​യി​ട്ടി​ല്ല. 12 ല​ക്ഷ​ത്തി​ല​ധി​കം അം​ഗ​ങ്ങ​ളു​ള്ള ത​യ്യ​ൽ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി​യി​ലും പെ​ൻ​ഷ​ൻ, പ്ര​സ​വാ​നു​കൂ​ല്യ​ങ്ങ​ൾ എ​ട്ടു മാ​സ​മാ​യി കു​ടി​ശ്ശി​ക​യാ​ണ്. ഈ ​ക്ഷേ​മ​നി​ധി​യി​ൽ 95 ശ​ത​മാ​നം അം​ഗ​ങ്ങ​ളും സ്ത്രീ​ക​ളാ​ണ്. ഇ​വി​ടെ പ്ര​സ​വാ​നു​കൂ​ല്യ​ത്തി​ന്‍റെ ര​ണ്ടാം ഗ​ഡു​വാ​യ 13,000 രൂ​പ 26 മാ​സ​മാ​യി കു​ടി​ശ്ശി​ക​യാ​ണ്.

ഇ​ക്കാ​ര്യ​ങ്ങ​ളു​ന്ന​യി​ച്ച്​ 140 എം.​എ​ൽ.​എ​മാ​ർ​ക്കും അ​വ​കാ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ച്​ പ്ര​ക്ഷോ​ഭം തു​ട​ങ്ങു​മെ​ന്ന്​ ജ​ന​താ ക​ൺ​സ്​​ട്ര​ക്​​ഷ​ൻ ആ​ൻ​ഡ്​​ ജ​ന​റ​ൽ വ​ർ​ക്കേ​ഴ്​​സ്​ യൂ​നി​യ​ൻ (എ​ച്ച്.​എം.​എ​സ്) സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ. ആ​നി സ്വീ​റ്റി പ​റ​ഞ്ഞു. ക്ഷേ​മ​നി​ധി അം​ഗ​ങ്ങ​ൾ​ക്ക്​ ഇ.​എ​സ്.​ഐ പ​രി​ര​ക്ഷ​ക്ക്​ നി​യ​മ​നി​ർ​മാ​ണം, വി​വാ​ഹ ധ​ന​സ​ഹാ​യം, പ്ര​സ​വാ​നു​കൂ​ല്യം തു​ട​ങ്ങി​യ​വ 25,000 രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്കു​ക, ല​ക്ഷം രൂ​പ ഗ്രാ​റ്റ്വി​റ്റി അ​നു​വ​ദി​ക്കു​ക, ക്ഷേ​മ​നി​ധി സെ​സ്​ പി​രി​ക്കു​ന്ന​തി​ന്​ തൊ​ഴി​ലാ​ളി യൂ​നി​യ​ൻ പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി മോ​ണി​റ്റ​റി​ങ്​ സ​മി​തി രൂ​പ​വ​ത്​​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ്​ അ​വ​കാ​ശ പ​ത്രി​ക​യെ​ന്ന്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പേ​രൂ​ർ ശ​ശി​ധ​ര​ൻ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *