Your Image Description Your Image Description

ജയ്പൂർ: രാജസ്ഥാനിലെ ഒരു ക്രിസ്ത്യൻ ​ഗ്രാമം അപ്പാടെ ഹിന്ദുമതം സ്വീകരിക്കാനൊരുങ്ങുന്നു. രാജസ്ഥാനിലെ ബൻസ്വാര ഗംഗാർദത്തലി സോദ്‌ല ദുധ ഗ്രാമത്തിലുള്ള ജനങ്ങളാണ് കൂട്ടത്തോടെ ഹിന്ദുമതത്തിലേക്ക് മടങ്ങുന്നത്. 30 വർഷം മുമ്പ് ഈ ​ഗ്രാമത്തിലുള്ളവർ കൂട്ടത്തോടെ ക്രിസ്തുമതം സ്വീകരിച്ചിരുന്നു. മഹാ കുംഭമേളയുടെ സ്വാധീനമാണ് ​ഗ്രാമവാസികളെ ഹിന്ദുമതത്തിലേക്ക് മടങ്ങിപ്പോകാൻ ഇപ്പോൾ പ്രേരിപ്പിച്ച ഘടകം.

30 വർഷം മുൻപാണ് ഈ ​ഗ്രാമത്തിലുള്ളവർ കൂട്ടത്തോടെ ക്രിസ്തുമതം സ്വീകരിച്ചത്. ഈ ഗ്രാമത്തിലെത്തിയ ക്രിസ്ത്യൻ മിഷനറിമാരാണ് ഇവരെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തത് ജനങ്ങൾ കൂട്ടത്തോടെ മതം മാറിയതോടെ ഗ്രാമത്തിൽ ഉണ്ടായിരുന്ന ഭൈരവ നാഥ ക്ഷേത്രം പള്ളിയാക്കി മാറ്റുകയും ചെയ്തു. എന്നാൽ ഇപ്പോൾ 30 വർഷങ്ങൾക്കിപ്പുറം പള്ളി വീണ്ടും ക്ഷേത്രമാക്കി മാറ്റുകയാണ് ഇവർ.

​ഹിന്ദുമതത്തിലേക്കുള്ള ഗ്രാമവാസികളുടെ തിരിച്ചുവരവും ക്ഷേത്ര ഉദ്ഘാടനവും വളരെ ഗംഭീരമായി സംഘടിപ്പിച്ചിരിക്കുകയാണ്. ഒരുകാലത്ത് പള്ളിയിൽ പുരോഹിതനായി ജോലി ചെയ്തിരുന്ന ഗൗതം ഗാർസിയയും ഹിന്ദുമതത്തിലേക്ക് മടങ്ങിയെത്തി. രാജ്യത്തും സംസ്ഥാനത്തും സനാതന സംസ്കാരത്തിന്റെ സന്ദേശം എത്തിച്ച മഹാ കുംഭമേളയ്‌ക്കും ശേഷം, മുമ്പ് ക്രിസ്തുമതം സ്വീകരിച്ചിരുന്ന ഈ ഗ്രാമത്തിലെ ജനങ്ങൾ ഇപ്പോൾ വീണ്ടും ഹിന്ദുമതം സ്വീകരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *