Your Image Description Your Image Description

പരമ്പരാഗത വിത്തിനങ്ങളുടെ സംരക്ഷണവും പ്രചാരണവും ഉറപ്പുവരുത്തുന്നതിന് കൃഷി വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല പരമ്പരാഗത വിത്തുത്സവത്തിന് നാളെ  തുടക്കമാകും. കഞ്ഞിക്കുഴി പഞ്ചായത്ത് അങ്കണത്തിൽ രാവിലെ 9.30ന് കാർഷിക വികസന, കർഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് പ്രദർശനസ്റ്റാൾ ഉദ്ഘാടനം ചെയ്യും. വൈകിട്ട് മൂന്ന് മണിക്ക് കളത്തിവീട് ജംഗ്ഷന് സമീപത്തു നിന്നും സാംസ്കാരിക ഘോഷയാത്ര ആരംഭിക്കും. തുടര്‍ന്ന് വൈകിട്ട് നാല് മണിക്ക് ഫീഷറീസ്, സാംസ്കാരിക, യുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാൻ സംസ്ഥാനതല പരമ്പരാഗത വിത്ത് ഉത്സവം ഉദ്ഘാടനം ചെയ്യും. കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് അധ്യക്ഷനാകും. കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി അശോക് മുഖ്യപ്രഭാഷണം നടത്തും. കെ സി വേണുഗോപാൽ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, നബാർഡ് ജനറൽ മാനേജർ ബൈജു എൻ കുറുപ്പ്, ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഹൈറേഞ്ച് സർക്കിൾ കോട്ടയം ആർ എസ് അരുൺ തുടങ്ങിയവർ മുഖ്യാതിഥികളാകും. പത്മശ്രീ ജേതാക്കളായ ചെറുവയൽ രാമൻ, സത്യനാരായണ ബലേരി എന്നിവര്‍ പങ്കെടുക്കും. ‌

ശനിയാഴ്ച്ച രാവിലെ 10 മണിക്ക് പി പി സ്വാതന്ത്ര്യം സ്മാരക കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിക്കുന്ന ജൈവകർഷകസംഗമം പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ജൈവകൃഷി പ്രചാരകൻ കെ വി ദയാൽ അധ്യക്ഷനാകും. സംസ്ഥാന പൊലീസ് മുൻ മേധാവി ഹോർമിസ് തരകൻ മുഖ്യപ്രഭാഷണം നടത്തും. പത്മശ്രീ ജേതാക്കളായ ചെറുവയൽ രാമൻ, സത്യനാരായണ ബലേരി എന്നിവർ അനുഭവങ്ങൾ പങ്കുവയ്ക്കും. രജിസ്ട്രേഷൻ രാവിലെ ഒൻപത് മണിക്ക് ആരംഭിക്കും.
വൈകിട്ട് അഞ്ചുമണിക്ക് കുടുംബശ്രീ കലാമേളയും ഏഴ് മണിമുതൽ സിനിമ ടിവി താരം പുന്നപ്ര മനോജ് നയിക്കുന്ന ‘പരുന്തക്കെട്ട് ‘ നാടൻപാട്ട് -ദൃശ്യവിരുന്നും നടക്കും.
ഭൗമ സൂചിക പദവി-കാർഷിക മേഖലയിലുള്ള പ്രാധാന്യം, പരിസ്ഥിതി സന്തുലനത്തിനും ജൈവവൈവിധ്യ സംരക്ഷണത്തിനും പരമ്പരാഗത വിത്തിനങ്ങളുടെ പ്രാധാന്യം, ഭക്ഷണക്കാട് , പരിസ്ഥിതി സംരക്ഷണത്തിന് ആദിവാസി കൃഷിരീതികളുടെ പങ്ക്, ആദിവാസി മേഖലയിലെ ചെറുധാന്യ കൃഷിയുടെ സാധ്യതകൾ, പരമ്പരാഗത വിത്തുകളുടെ പുനരുജ്ജീവനം ഗോത്രസമൂഹങ്ങളിലൂടെ, ഭക്ഷ്യ സുരക്ഷയിൽ പരമ്പരാഗത കിഴങ്ങ് വർഗ്ഗങ്ങളുടെ പ്രാധാന്യം, തണ്ണീർത്തടവും കാലാവസ്ഥാ വ്യതിയാനവും, തണ്ണീർത്തട വിവരസംവിധാനം പരിചയപ്പെടുത്തൽ എന്നീ വിഷയങ്ങളില്‍ വിത്തുത്സവത്തിന്റെ ഭാഗമായി സെമിനാറുകള്‍ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *