Your Image Description Your Image Description

എങ്ങോട്ടാണ് ഈ കെരളത്തിന്റെ പോക്കെന്ന് ചോദ്ച്ചാൽ ഉത്തരമില്ല. കടമെടുത്ത് കടമെടുത്ത് മുടിഞ്ഞിരിക്കുമ്പോൾ ജീവനക്കാരുടെ ശമ്പളം, ക്ഷേമപെന്‍ഷന്‍, മറ്റ് ചെലവുകള്‍ എന്നിവക്കായി കേരളം വീണ്ടും കൂടി കടമെടുക്കുന്നു. സംസ്ഥാനം വീണ്ടും കടമെടുക്കുന്നു. 1920 കോടിയാണ് കടം എടുക്കുന്നത്. കടപ്പത്രം പുറപ്പെടുവിക്കുന്നതിനായുള്ള ലേലം ഫെബ്രുവരി 25ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ അറിയിച്ചു. ഇതോടെ ഈ സാമ്പത്തിക വർഷത്തെ കടമെടുപ്പ് 40920 കോടിയായി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ 50 ശതമാനം കേരളം വെട്ടിച്ചുരുക്കിയിരുന്നു. ഓരോ വകുപ്പുകളും അതിനനുസരിച്ച് നേരത്തെ ഇറക്കിയ ഭരണാനുമതി ഉത്തരവുകൾ പുതുക്കി ഇറക്കിയിരുന്നു. അതേ അവസരത്തിൽ ഓരോ വകുപ്പുകളും വരുമാനം ഉയർത്താൻ തങ്ങളുടെ സർവീസുകളുടെ ഫീസുകൾ കുത്തനെ ഉയർത്തുകയും ചെയ്തു. 100 ശതമാനം വരെ ഫീസ് ഉയർത്തിയ വകുപ്പുകൾ ഉണ്ട്. ഇങ്ങനെ എല്ലാം ചെയ്തിട്ടും സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കഴിഞ്ഞില്ല. സർക്കാർ ഉദ്യോഗസ്ഥർക്കും പെൻഷൻകാർക്കും ക്ഷാമബത്തയും ക്ഷാമ ആശ്വാസവും അടക്കം ലഭിക്കാനുള്ള നിരവധി ആനുകൂല്യങ്ങൾ ആണ് തടഞ്ഞ് വച്ചിരിക്കുന്നത്. 6 ഗഡു ക്ഷാമബത്തയും ക്ഷാമ ആശ്വാസവും കുടിശികയാണ്. കഴിഞ്ഞ ശമ്പള പരിഷ്കരണത്തിൻ്റെ കുടിശിക ആകട്ടെ ഇതുവരെ നൽകിയതുമില്ല. കഴിഞ്ഞ പെൻഷൻ പരിഷ്കരണത്തിൻ്റെ നാലാം ഗഡു പെൻഷൻകാർക്ക് കൊടുക്കാൻ ഉത്തരവിറങ്ങിയെങ്കിലും പെൻഷൻകാർക്ക് പണം ഇതുവരെ ലഭിച്ചില്ല. ഒരു വശത്ത് ഇഷ്ടക്കാരുടെ ശമ്പളം കുത്തനെ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പി.എസ്.സി ചെയർമാനും അംഗങ്ങൾക്കും ശമ്പളം ലക്ഷങ്ങൾ ആയിട്ടാണ് വർദ്ധിപ്പിച്ചത്. പ്ലീഡർമാരുടെ ശമ്പളവും ഉയർത്തി. കടം എടുക്കാതെ മുന്നോട്ട് പോകാത്ത അവസ്ഥയാണ് സർക്കാരിന് മുന്നിലുള്ളത്.അതേസമയം ശമ്പള പരിഷ്‌കരണ കുടിശിക പി.എഫിൽ ലയിപ്പിക്കാത്തത് മൂലം ജീവനക്കാർക്ക് പലിശ ഇനത്തിൽ നഷ്ടപ്പെട്ടത് 355 കോടി. പതിനൊന്നാം ശമ്പള പരിഷ്‌കരണ കുടിശിക 4 ഗഡുക്കളായി പി.എഫിൽ ലയിപ്പിക്കും എന്നായിരുന്നു 2021 ഫെബ്രുവരിയിൽ ഇറക്കിയ ഉത്തരവിൽ ധനമന്ത്രിയായിരുന്ന ഐസക്ക് വ്യക്തമാക്കിയത്. തുടർഭരണം കിട്ടിയതോടെ ഐസക്കിന്റെ വാഗ്ദാനവും ഉത്തരവും ധനമന്ത്രിയായ കെ.എൻ. ബാലഗോപാൽ വിഴുങ്ങി. 2023 ഏപ്രിൽ, ഒക്ടോബർ, 2024 ഏപ്രിൽ, ഒക്ടോബർ എന്നീ മാസങ്ങളിൽ 4 തുല്യ ഗഡുക്കളായി പി.എഫിൽ ശമ്പള പരിഷ്‌കരണ കുടിശിക ലയിപ്പിക്കും എന്നായിരുന്നു ഉത്തരവ്. 4000 കോടിയാണ് ശമ്പള പരിഷ്‌കരണ കുടിശിക . ഒരു ഗഡു കൊടുക്കാൻ 1000 കോടി വേണം. പി.എഫിൽ കൃത്യമായി ലയിപ്പിച്ചിരുന്നുവെങ്കിൽ പി.എഫ് പലിശ കൃത്യമായി ലഭിക്കുമായിരുന്നു. 7.1 ശതമാനം ആണ് പി.എഫ് പലിശ നിരക്ക്. 2023 ഏപ്രിലിൽ ഒരു ഗഡുവായ 1000 കോടി ലയിപ്പിച്ചിരുന്നെങ്കിൽ 2025 ഏപ്രിലിൽ പലിശ മാത്രം 142 കോടി ജീവനക്കാർക്ക് ലഭിക്കുമായിരുന്നു. 2023 ഒക്ടോബറിൽ രണ്ടാം ഗഡുവായ 1000 കോടി ലയിപ്പിച്ചിരുന്നെങ്കിൽ 2025 ഏപ്രിൽ ആകുമ്പോൾ ഒന്നര വർഷത്തെ പലിശയായി 106.5 കോടി ലഭിക്കുമായിരുന്നു. 2024 ഏപ്രിലിൽ മൂന്നാം ഗഡുവായ 1000 കോടി ലയിപ്പിച്ചിരുന്നെങ്കിൽ 2025 ഏപ്രിലിൽ ഒരു വർഷത്തെ പലിശയായി 71 കോടി ലഭിക്കുമായിരുന്നു.

കടംവാങ്ങൽ ധൂർത്തടി.. അഴിമതി മുഖമുദ്രയാക്കി പിണറായി സർക്കാർ
NO 1 പേരിൽ മാത്രം ..
ഈ സാമ്പത്തിക വർഷത്തെ കടമെടുപ്പ് 40920 കോടി
കേരളം ഭരിച്ച് മുടിച്ച് പിണറായി…
മടുത്തത്തെന്ന് ജനം.. ഓടി രക്ഷപെട്ട് മലയാളികൾ

Leave a Reply

Your email address will not be published. Required fields are marked *