Your Image Description Your Image Description

വിദ്വേഷ പരാമർശക്കേസിൽ പി.സി ജോർജിൻ്റെ അറസ്റ്റ് വൈകുന്നതിൽ പൊലീസിനെ ട്രോളി യൂത്ത് ലീഗ് രംഗത്തെത്തി . ജോർജിനെ കണ്ടെത്തുന്നവർക്ക് യൂത്ത് ലീഗ് ഈരാറ്റുപേട്ട മുൻസിപ്പൽ കമ്മിറ്റി 5001 രൂപ ഇനാം പ്രഖ്യാപിച്ചു.

അറസ്റ്റ് വൈകിപ്പിച്ച പൊലീസ് ജോർജിന് ഒളിവിൽ പോകാൻ അവസരമൊരുക്കിയെന്നും യൂത്ത് ലീഗ് നേതാക്കൾ വിമർശിച്ചു. ചാനൽ ചർച്ചയിലെ വിദേഷ പരാമർശ കേസിൽ ബിജെപി നേതാവ് പി.സി ജോർജ് ഒളിവിലാണ്.

പൊലീസ് രണ്ട് തവണ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയെങ്കിലും ജോര്‍ജിനെ കാണാനായില്ല. ജോർജ് വീട്ടിലില്ലെന്നാണ് കുടുംബത്തിന്‍റെ പ്രതികരണം. ഇന്ന് ഉച്ചകഴിഞ്ഞു 2 മണിക്ക് ഈരാറ്റുപേട്ട പോലീസിൽ ഹാജരാകണമെന്നായിരുന്നു പോലീസ് നോട്ടീസ് കൊടുത്തത് .

എന്നാൽ തിങ്കളാഴ്ച ഹാജരാകാമെന്ന് അഭിഭാഷകൻ വഴി ജോർജ് പൊലീസിനെ അറിയിച്ചിട്ടുണ്ട്. വീട്ടിൽ ഇല്ലെന്നാണ് വിശദീകരണം നൽകിയത് . അറസ്റ്റ് ഒഴിവാക്കാൻ ജോർജ് രഹസ്യ കേന്ദ്രത്തിലേക്ക് മാറി. അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് സുടാപ്പി ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

യൂത്ത് ലീഗ് നൽകിയ പരാതിയിലാണ് ഈരാറ്റുപേട്ട പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ജോർജിനെതിരെ കേസെടുത്തത്. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയും ഹൈക്കോടതിയും പിസിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.

അതേസമയം ജോർജ്ജ് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും തിങ്കളാഴ്ച സുപ്രീം കോടതി തീരുമാനം ഉണ്ടാകുമെന്നുമാണ് കരുതുന്നത് . അതുവരെ അറസ്റ്റ് ചെയ്യുന്നതിൽ നിന്നും ഒഴിവാകാനാണ് വക്കീൽ മുഖേന തിങ്കളാഴ്ച ഹാജരാകാമെന്ന് പറഞ്ഞിരിക്കുന്നത് .

സുപ്രീം കോടതിയിൽ അറസ്റ്റിന് സ്റ്റെയ്ക്കാണ് ഹർജി നൽകുന്നത് . അതിനായി ജോർജ്ജുമായി ബന്ധപ്പെട്ട ചിലർ ഡൽഹിയിൽ കരുക്കൾ നീക്കുന്നുണ്ട് . ബിജെപിയിൽ ചേർന്ന ജോർജ്ജിനെയും മകനെയും ബിജെപിയും കൈവിട്ട നിലയിലാണ് .

ബിജെപിയിൽ ചേർന്നത് അബദ്ധമായിപ്പോയിയെന്ന നിലയിലായി രണ്ടുപേരും . ബിജെപിയെ സുഖിപ്പിക്കാനാ ഈ മത വിദ്വേഷ പരാമർശമൊക്കെ നടത്തിയത് , അത് പക്ഷെ ജോർജ്ജിനെ തിരിഞ്ഞു കൊത്തി .

ഈ വിഷയങ്ങളൊക്കെ വന്നിട്ടും ബിജെപി നേതാക്കൾ ബന്ധപ്പെടുന്നില്ലന്നാണ് ജോർജ്ജിന്റെ അടുപ്പക്കാർ പറയുന്നത് ,

പിസി ജോർജിന്റെ മകൻ ഷോൺ ജോർജ് പറഞ്ഞപ്പോഴാണ് ഒരു കാര്യം മനസ്സിലായത് ഈരാറ്റുപേട്ട മൊത്തത്തിൽ ഉണ്ടാക്കിയത് പിസി ജോർജ്ജാണെന്ന്. സത്യത്തിൽ മാലോകർക്കോന്നും ആ അറിവ് ഇതുവരെയില്ലായിരുന്നു. പിസി ജോർജിനെ അറസ്റ്റ് ചെയ്താൽ കൊണ്ടുപോകേണ്ട പോലീസ് സ്റ്റേഷൻ ജോർജ് ഉണ്ടാക്കിയതാണ്.

ജോർജിനെതിരെ വിധി പറഞ്ഞ മജിസ്ട്രേറ്റ് കോടതി ജോർജ്ജുണ്ടാക്കിയതാണ്. അറസ്റ്റ് ചെയ്താൽ പ്രാഥമിക ആരോഗ്യ നടപടികൾ പൂർത്തിയാക്കേണ്ട ആശുപത്രി ജോർജ്ജുണ്ടാക്കിയതാണ്. എന്തിന് ജോർജിന് പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് പറഞ്ഞു നോട്ടീസ് കൊടുത്ത സിഐ , അദ്ദേഹത്തെയും പിസി ജോർജ്ജുണ്ടാക്കണമെന്ന് വിചാരിച്ചിരുന്നതാണ് പക്ഷേ സാധിച്ചില്ല. അപ്പൊ പിസി ജോർജ്ജോരു സംഭവമാണ് . നമ്മൾ വിചാരിച്ചപോലെയൊന്നുമല്ല .

ജോർജിന്റെ ഏറ്റവും വലിയ ഗുണമായി മകൻ പറയുന്നത് അദ്ദേഹം പറഞ്ഞ വാക്കുകളിൽ ആർക്കെങ്കിലും വേദനയുണ്ടായിട്ടുണ്ടെങ്കിൽ നിരുപാധികം ക്ഷമ ചോദിക്കുന്നുവെന്ന്, പിറ്റേദിവസം രാവിലെ തന്നെ പറഞ്ഞിട്ടുണ്ട്.

ആരെയെങ്കിലും തെറി പറഞ്ഞാൽ പിറ്റേദിവസം രാവിലെ തന്നെ ക്ഷമയും പറയും. സത്യത്തിൽ അതൊരു വലിയ കാര്യം തന്നെയാണ് , ജോർജിനെ പോലെ ഒരാള് ക്ഷമയൊക്കെ പറയുകയെന്ന് പറയുന്നത് നിസ്സാര കാര്യമാണന്നാരും ചിന്തിക്കരുത്.

ഈരാറ്റുപേട്ടയിൽ ഏറെ സ്നേഹിച്ച ജോർജ് , പേട്ടയിലെ ചിലര് വഴി തെറ്റി പോകുന്നത് കണ്ടപ്പോൾ അവരെ തിരുത്താൻ വേണ്ടി ചിലതെല്ലാം പറഞ്ഞു. 40 കൊല്ലം ജനപ്രതിനിധിയായിരുന്ന ഒരാൾക്ക് അത് പറയാനുള്ള അവകാശമില്ലേ.

ഇത്രയും വലിയ മഹാനുഭാവനെയാണ് ഹൈക്കോടതി ഒരു ദയാദാക്ഷണ്യവുമില്ലാതെ വിമർശിച്ചിരിക്കുന്നത്. ആ ഉത്തരവിൽ എന്തെല്ലാമാണ് എഴുതിവച്ചിരിക്കുന്നത്. ജോർജ് ഇത്രയും വലിയ മനുഷ്യനും മഹാനുമാണെന്ന് കോടതി ഒന്ന് ആലോചിക്കേണ്ടിയിരുന്നതല്ലേ.

സത്യത്തിൽ ഹൈക്കോടതിയും ഉണ്ടാക്കണമെന്ന് ജോർജ് ആലോചിച്ചിരുന്നതാണ്. അതിനു വേണ്ടത്ര സമയം കിട്ടാഞ്ഞത് കൊണ്ടാണ് ഹൈക്കോടതി ഉണ്ടാക്കാതെ പോയത്.. ഷോൺ ജോർജിനും അയാളുടെ അപ്പൻ ജോർജിനും പറ്റിയത് ഇതെല്ലാം തറവാട്ട് സ്വത്താണന്ന് ചിന്തിച്ചത് തന്നെയാണ്.

ജോർജിന്റെ അപ്പൻ പ്ലാത്തോട്ടത്തിൽ ചാക്കോച്ചന്റെ കുടുംബ സ്വത്തൊന്നും എടുത്തിട്ടില്ലല്ലോ ഇയാൾ ഇതൊന്നും പണിതത്. കേരള കോൺഗ്രസിന്റെ ചെലവിലും നാട്ടുകാരുടെ ചെലവിലും എംഎൽഎയായി. അവിടെയും എന്തെങ്കിലുമൊക്കെ ചില ലാഭങ്ങൾ തടയാതിരിക്കില്ല.

അതുകഴിഞ്ഞ് സർക്കാർ ചെലവിൽ എംഎൽഎയായി വിലസി. സർക്കാർ കാശ് മുടക്കി കാലാകാലങ്ങളിൽ ഓരോ പ്രസ്ഥാനങ്ങൾ ഓരോ സ്ഥലത്തും സ്ഥാപിച്ചു. ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ ഉണ്ടായതും അങ്ങനെ തന്നെയാണ്. ഈരാറ്റുപേട്ട മുൻസിപ്പാലിറ്റി ഉണ്ടായതും അതുപോലെയൊക്കെ തന്നെയാണ്.

ഇതൊന്നും ജോർജിന്റെ അക്ഷീണ പരിശ്രമം കൊണ്ടൊന്നും ഉണ്ടായതല്ല. അത്രമാത്രം അതിനെ പൊലിപ്പിച്ചു പറയേണ്ട കാര്യങ്ങളോന്നുമില്ല.. ഹൈക്കോടതി പറഞ്ഞത് ശരിയല്ലേ. 40 കൊല്ലം എംഎൽഎ ആയിരുന്നിട്ട് പോലും പറയേണ്ടതെന്താണ് , പറയാൻ പാടില്ലാത്തതെന്താണ് , എന്ന തിരിച്ചറിവില്ലാത്തവനെ എന്താണ് ചെയ്യേണ്ടത്.

രാവിലെ പോയി കോടതിയിൽ ചെന്ന് നിന്ന് കൈകൂപ്പി മാപ്പ് പറയുക. ഉച്ചകഴിഞ്ഞ് കോടതി പറഞ്ഞതിനെതിരായി പ്രവർത്തിക്കുക. ഷോൺ ജോർജ്ജും അപ്പൻ ജോർജും ഒരു കാര്യം ഇപ്പോഴെങ്കിലും മനസ്സിലാക്കണം. നിങ്ങൾ രണ്ടുപേരെയും പൊതുജനത്തിന് ഇഷ്ടമല്ല.

കേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ട രണ്ടുപേരാണ് നിങ്ങൾ. ഒരു കാര്യം ഷോൺ പ്രത്യേകം ഓർക്കണം. പിതാവ് ജോർജിനേക്കാൾ വെറുക്കപ്പെട്ടവൻ നിങ്ങൾ തന്നെയാണ്. ജോർജിന് ഒരു മെയ് വഴക്കമെങ്കിലുമുണ്ട്. മകൻ തനി ഗുണ്ടാ സ്റ്റൈലാണ്. അപ്പനെ പിന്നെയും സഹിക്കാമെന്നാണ് നാട്ടുകാർ പറയുന്നത്.

സാധാരണ ഒരു നിർണായക ഘട്ടം വരുമ്പോൾ നാട്ടുകാരെങ്കിലും കൂടെ നിൽക്കും. ഇതുകൊണ്ടാണ് പഴമക്കാർ പറയുന്നത് കരവെടിഞ്ഞാൽ കിടക്കാൻ മേല ,രാജാവ് വെടിഞ്ഞാൽ കിടക്കാമെന്ന് . ഇവിടെ നിങ്ങളെ കൈവിട്ടത് അവിടുത്തെ ജനം തന്നെയാണ്.

അത് നിങ്ങളുടെ നാവിന്റെ കുഴപ്പം തന്നെയാണ്. നാണമില്ലാത്തവന്റെ ആസനത്തിൽ ഒരു ആലു കിളുത്താൽ അതും അവനൊരു തണലാണന്ന് പൂർവികർ പറയുന്നത് ജോർജിനെയും മകനെയും ഓർത്തിട്ടാണോയെന്നാണ് ഇപ്പോഴത്തെ സംശയം.

Leave a Reply

Your email address will not be published. Required fields are marked *