Your Image Description Your Image Description

ശതകോടീശ്വരനായ ഇലോൺ മാസ്ക് തന്റെ 14-ാമത്തെ കുട്ടിയെ വരവേറ്റത് കഴിഞ്ഞ മാസമാണ്. മസ്കിന്റെ പങ്കാളിയും ന്യൂറാലിങ്ക് എക്സിക്യൂട്ടീവുമായ ഷിവോൺ സിലിസാണ് കുട്ടിക്ക് ജന്മം നൽകിയത്. സെൽഡൻ ലൈക്കർഗസ്സ് എന്നാണ് കുട്ടിക്ക് പേര് നൽകിയിരിക്കുന്നത്. മസ്‌കിനു ഷിവോൺ സിലിസുമായുള്ള ബന്ധത്തിൽ സെൽഡനെ കൂടാതെ മൂന്ന് കുട്ടികൾ കൂടിയുണ്ട്. ആദ്യ ഭാര്യയായ ജസ്റ്റിൻ വിൽസണിൽ ആറ് കുട്ടികളും കനേഡിയൻ ഗായികയായ ഗ്രിംസിൽ മൂന്ന് കുട്ടികളുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായ ഇലോണ്‍ മസ്‌ക് 14 കുട്ടികളുടെ പിതാവാണ്. പുതിയ തലമുറയെ സൃഷ്ടിക്കാനുള്ള അദ്ദേഹത്തിന്റെ പരിശ്രമം ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

വാടക ഗര്‍ഭധാരണത്തിലൂടെ കുട്ടികളുടെ ഒരു ‘സൈന്യം’ തന്നെ കെട്ടിപ്പടുക്കാന്‍ മസ്‌ക് നീക്കം തുടങ്ങിയതായാണ് വോള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തത്. മസ്‌ക്കിന്റെ കുഞ്ഞുങ്ങളുടെ അമ്മയാകാന്‍ താത്പര്യമുള്ളവരെ കണ്ടെത്താന്‍ സ്വന്തം സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമായ ‘എക്‌സ്’ ഉപയോഗിക്കുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തിക്കഴിഞ്ഞുവെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, മസ്‌ക്കിന്റെ കുഞ്ഞിന്റെ അമ്മയാകാനുള്ള ക്ഷണം നിരസിച്ചതിനെ തുടര്‍ന്ന് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ക്രിപ്‌റ്റോ കറന്‍സി ഇന്‍ഫ്‌ളുവന്‍സറായ ടിഫാനി ഫോങ്. ഇതിന്റെ പ്രത്യാഘാതങ്ങള്‍ മനസിലാക്കി തന്നെയാണ് കുഞ്ഞിന്റെ അമ്മയാകാന്‍ തയ്യാറല്ലെന്ന് മസ്‌ക്കിനെ അറിയിച്ചതെന്ന് ടിഫാനി പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ഫോളോവേഴ്‌സുള്ള ടിഫാനി ലാസ് വെഗാസ് സ്വദേശിയാണ്. ആദ്യം ടിഫാനിയെ ‘എക്‌സി’ല്‍ ഫോളോ ചെയ്യാന്‍ തുടങ്ങിയ മസ്‌ക്ക് അവരുടെ പോസ്റ്റുകള്‍ ലൈക്ക് ചെയ്യുകയും മറുപടി നല്‍കുകയും ചെയ്തു. ഇതോടെ ടിഫാനി ‘എക്‌സി’ല്‍ ചര്‍ച്ചാവിഷയമായി. ഫോളോവേഴ്‌സിന്റെ എണ്ണം കുതിച്ചുയര്‍ന്നു. ഒരു ഘട്ടത്തില്‍ രണ്ടാഴ്ച്ചക്കുള്ളില്‍ ടിഫാനി 18 ലക്ഷം രൂപ വരെ സമ്പാദിച്ചു. ഇതിന് പിന്നാലെ ടിഫാനിക്ക് മസ്‌ക്ക് സന്ദേശമയച്ചതായി വോള്‍ സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തന്റെ കുഞ്ഞിന് ജന്മം നല്‍കാന്‍ തയ്യാറാണോ എന്നാണ് മസ്‌ക്ക് ടിഫാനിയോട് ചോദിച്ചത്. ഈ സന്ദേശം കണ്ട് താന്‍ സ്തബ്ധയായിപ്പോയെന്ന് ടിഫാനി പറയുന്നു.

ഒരിക്കല്‍പോലും നേരിട്ട് കണ്ടിട്ടില്ലാത്ത ഒരാളാണ് തനിക്ക ഈ മെസ്സേജ് അയച്ചത് എന്നതായിരുന്നു അവളെ അമ്പരപ്പിച്ച കാര്യം. എന്നിരുന്നാലും മസ്‌ക്കിനെപ്പോലെ ഒരാള്‍ തനിക്ക് മെസ്സേജ് അയച്ചത് പ്രശംസ പോലെയാണ് ടിഫാനി കണ്ടത്. സാധാരണ ഒരു വ്യക്തിയെപ്പോലെ കുടുംബജീവിതം ഇഷ്ടപ്പെടുന്ന വ്യക്തിയാണ് താനെന്നും സ്വാധീനവും ശക്തിയുമുള്ള ഒരാളെ നിരസിക്കുന്നതിന്റെ അപകടങ്ങളെ കുറിച്ച് പൂര്‍ണ ബോധ്യമുണ്ടായിരുന്നെന്നും ടിഫാനി പറയുന്നു. ആ മെസ്സേജിനെ കുറിച്ച് രഹസ്യമായി സുഹൃത്തുക്കളോടുള്ള പറയാന്‍ ടിഫാനി തീരുമാനിച്ചു. എന്നാല്‍, അത് മസ്‌ക്കിന് അത്ര രസിച്ചില്ല. ആ സുഹൃത്തുക്കളില്‍ ഒരാളായിരുന്നു മസ്‌ക്കിന്റെ പങ്കാളിയായിരുന്ന ആഷ്‌ലി. മസ്‌ക്കിന്റെ മകന്‍ റോമുലസിന് ജന്മം നല്‍കിയെന്ന് ആഷ്‌ലി പിന്നീട് വെളിപ്പെടുത്തിയിരുന്നു.

ടിഫാനി മസ്‌ക്കിന്റെ മെസ്സേജിനെ കുറിച്ച് സുഹൃത്തുക്കളെ അറിയിച്ചതോടെ അദ്ദേഹം അവരെ അണ്‍ഫോളോ ചെയ്തു. ടിഫാനിയുടെ ഫോളോവേഴ്‌സിന്റെ എണ്ണം കുറഞ്ഞു. ഒപ്പം വരുമാനവും കുറഞ്ഞു. 14 കുട്ടികളുടെ പിതാവാണെന്ന് മസ്‌കെന്ന് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടികളുടെ എണ്ണം ഇതിലും കൂടുതലാകാം എന്നാണ് അഭ്യൂഹങ്ങള്‍. അദ്ദേഹത്തിന്റെ മക്കളുടെ അമ്മമാരായ നാല് സ്ത്രീകളുടെ വിവരങ്ങള്‍ മാത്രമാണ് പരസ്യമായിട്ടുള്ളത്. ആഷ്ലി സെന്റ് ക്ലെയര്‍, ഗായിക ഗ്രൈംസ്, ന്യൂറലിങ്ക് എക്സിക്യൂട്ടീവ് ഷിവോണ്‍ സിലിസ്, മുന്‍ ഭാര്യ ജസ്റ്റിന്‍ മസ്‌ക് എന്നിവരാണ് അവര്‍.

കുട്ടികളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള മസ്‌കിന്റെ ആഗ്രഹത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന നിരവധി സന്ദേശങ്ങള്‍ തനിക്ക് ലഭിച്ചതായി മസ്‌കിന്റെ 13-ാമത്തെ കുഞ്ഞിന് ജന്മം നല്‍കിയ 26-കാരി ആഷ്ലി സെന്റ് ക്ലെയറും വെളിപ്പെടുത്തിയിരുന്നു. ഒരു കുഞ്ഞിനുകൂടി ജന്മം നല്‍കണമെന്ന അഭ്യര്‍ഥനയുമായി മസ്‌ക് തന്നെ വീണ്ടും സമീപിച്ചിട്ടുണ്ടെന്നാണ് വെളിപ്പെടുത്തല്‍. തന്റെ കുട്ടികളുടെ അമ്മമാര്‍ക്ക് സാമ്പത്തിക സഹായങ്ങളെല്ലാം മസ്‌ക് നല്‍കുന്നുണ്ട്. രഹസ്യ ധാരണകളുടെ അടിസ്ഥാനത്തിലാണ് കുട്ടികളുടെ അമ്മമാരുമായുള്ള ഇടപെടലുകളെന്നാണ് പുറത്തുവരുന്ന വിവരം. ജപ്പാനില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സമീപിച്ചതിനെത്തുടര്‍ന്ന് മസ്‌ക് ഒരു പ്രമുഖ ജാപ്പനീസ് വനിതയ്ക്ക് ബീജം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *