Your Image Description Your Image Description

ബംഗ്ലാദേശിൽ, ഇസ്ലാമിക മതഭ്രാന്തിന്റെ പുതിയ കേസുകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു. മുഹമ്മദ് യൂനുസിന്റെ ഇടക്കാല സർക്കാരിൽ കാണപ്പെടുന്ന മതതീവ്രവാദത്തിന്റെ ഭീകരമായ രൂപം അതിന്റെ ഉച്ചസ്ഥായിലാണ് നിൽക്കുന്നത്. രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരെയും സ്ത്രീകൾക്കെതിരെയും കനത്ത വിദ്വേഷങ്ങളാണ് അനുദിനം അരങ്ങേറുന്നത്. ബംഗ്ലാദേശിൽ രാജ്യവ്യാപകമായി നടക്കുന്ന ഹിന്ദു വിരുദ്ധ അക്രമങ്ങൾക്കിടയിൽ രാജ്ഷാഹി ജില്ലയിൽ ഒരു ഹിന്ദു സ്ത്രീയെ ബസിൽ കൂട്ടബലാത്സംഗം ചെയ്തു. ധാക്കയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്ത്രീക്കും കുടുംബത്തിനും നേർക്ക് ഫെബ്രുവരി 17 ന് രാത്രിയിലാണ് ആക്രമണം നടന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പോലീസ് ബസ് ഡ്രൈവറെയും കണ്ടക്ടറെയും കസ്റ്റഡിയിലെുത്ത് ബസ് പിടിച്ചെടുത്തു. പോലീസ് റിപ്പോർട്ടുകൾ പ്രകാരം ധാക്കയിലെ ഗബ്താലിയിൽ നിന്ന് രാജ്ഷാഹി ജില്ലയിലേക്ക് കുടുംബം ബസിൽ സഞ്ചരിക്കുകയായിരുന്നു. തുടർന്ന് ഗാസിപൂർ ടൗൺ ഏരിയയിൽ എത്തിയപ്പോൾ ചില പുരുഷന്മാർ ബസ് തടഞ്ഞു. അവരെല്ലാം ആയുധങ്ങളുമായി എത്തിയിരുന്നുവെന്ന് യാത്രക്കാരിൽ ഒരാൾ പറഞ്ഞു. കൊള്ളക്കാർ ഡ്രൈവറെ ബസ് മറ്റൊരു വഴിയിലൂടെ കൊണ്ടുപോകാൻ നിർബന്ധിക്കുകയും യാത്രക്കാരെ കൊള്ളയടിക്കുകയും ചെയ്തു. പിന്നീട് അവർ ഒരു ഹിന്ദു സ്ത്രീയായ യാത്രക്കാരിയെ ലക്ഷ്യം വച്ചു. കവർച്ചക്കാർ ഹിന്ദു സ്ത്രീയുടെ എല്ലാ ആഭരണങ്ങളും കൈക്കലാക്കി അവരെ ബസിന്റെ പിന്നിലേക്ക് വലിച്ചിഴച്ചു. അവരുടെ ഭർത്താവ് അക്രമികളെ തടയാൻ ശ്രമിച്ചെങ്കിലും കവർച്ചക്കാർ അയാളെ ക്രൂരമായി മർദ്ദിക്കുകയും സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്തു. തുടർന്ന് കവർച്ചക്കാർ ബസ് തൻഗയിലിൽ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. അതേ സമയം സംഭവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി സിറാജുൽ ഇസ്ലാം പറഞ്ഞു.2024 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ബംഗ്ലാദേശ് അരാജകത്വത്തിലേക്ക് കൂപ്പുകുത്തിയപ്പോൾ ഹിന്ദുക്കളുടെ ക്ഷേത്രങ്ങളും ബിസിനസുകളും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. രാജ്യത്തെ ഏകദേശം 170 ദശലക്ഷം ജനങ്ങളിൽ 8 ശതമാനം ഹിന്ദുക്കളും, 91 ശതമാനം മുസ്‌ലിങ്ങളുമാണ്. രാജ്യത്തെ സ്വാധീനമുള്ള ന്യൂനപക്ഷ ഗ്രൂപ്പാണ് ബംഗ്ലാദേശ് ഹിന്ദു ബുദ്ധിസ്‌റ്റ് ക്രിസ്ത്യൻ യൂണിറ്റി കൗൺസിൽ. ബംഗ്ലാദേശിൽ നിലവിലുള്ള ഇടക്കാല സർക്കാർ ക്രമസമാധാനം പുനഃസ്ഥാപിക്കാൻ പാടുപെടുന്നതിനാൽ, ആഗസ്‌റ്റ് 4 മുതൽ ഹിന്ദുക്കൾക്കെതിരെ 2,000ത്തിലധികം ആക്രമണങ്ങൾ നടന്നതായി ഹിന്ദു സംഘടനകൾ വ്യക്തമാക്കി. ബംഗ്ലാദേശിൽ ഓഗസ്റ്റ് മുതൽ 152 ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണമുണ്ടായെന്ന് കേന്ദ്ര സർക്കാർ. 23 ഹിന്ദുക്കൾ മരിച്ചതായും കേന്ദ്ര സർക്കാർ അറിയിച്ചു. ലോക്‌സഭയിലെ ചോദ്യത്തിനായിരുന്നു വിദേശകാര്യ സഹമന്ത്രി കിർതി വർധൻ സിങ്ങിന്റെ രേഖാമൂലമുള്ള മറുപടി.’കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ (2024 നവംബർ 26- 2025 ജനുവരി 25) ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ 76 ആക്രമണങ്ങളുണ്ടായി.എന്നും അദ്ദേഹം പറഞ്ഞിരുന്നു. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെയുള്ള ആക്രമണം അനുദിനം വർധിക്കുന്നു.

ഹിന്ദു സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്ത് ജിഹാദികൾ …
ഹിന്ദുക്കൾ നേരിടുന്നത് കടുത്ത പീഡനങ്ങൾ…
യൂനുസ് സർക്കാരിന്റെ ഹിന്ദുവിരുദ്ധ മുഖം ..
ബംഗ്ലാദേശ് ഹിന്ദു രഹിതമാക്കാൻ ശ്രമം..

Leave a Reply

Your email address will not be published. Required fields are marked *