Your Image Description Your Image Description

അങ്ങേയറ്റം ഭീതിപ്പെടുത്തുന്ന കാര്യങ്ങളാണ് നമ്മുടെ കൊച്ചു കേരളത്തിൽ നിന്നും കേൾക്കുന്നത്. ഭീകരർ നമ്മുടെ നാടും ആക്രമിക്കാനുള്ള ശ്രമമാണ്. കഴിഞ്ഞ ദിവസമാണ് കോട്ടയം കുമരകത്ത് നിന്നും സാറ്റലൈറ്റ് ഫോണുമായി ഇസ്രയേൽ സ്വദേശി പിടിയിലായത് . അനുമതിയില്ലാതെ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചതിനാണ് ഇസ്രയേൽ സ്വദേശിയായ ഡേവിഡ് എലിസ് ബോണയെ പോലീസ് പിടികൂടിയത്. കുമരകത്ത് നിന്ന് തേക്കടിയിലേക്ക് ഭാര്യയുമായി പോകുമ്പോഴാണ് ഇയാൾ ഫോൺ ഉപയോഗിച്ചത്. സംഭവത്തിൽ ഇയാളെ എൻഐെയും വിജിലൻസും പോലീസും ചോദ്യം ചെയ്തു.

മുണ്ടക്കയത്ത് വെച്ചാണ് ഇയാളെ പോലാസ് പിടികൂടിയത്. ഇന്റലിജൻസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. പിടികൂടിയതിന് പിന്നാലെ ഇയാളെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കിയ ശേഷം, കൈയ്യിൽ നിന്നും ഫോൺ പിടിച്ചെടുത്തു. നിയമ നടപടികൾക്ക് ശേഷം സ്വന്തം ജാമ്യത്തിൽ വിട്ടയച്ചു.

അനുമതിയില്ലാതെ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ച കേസിൽ കോട്ടയത്ത് ഇസ്രയേലി സ്വദേശി പിടിയിലാകുമ്പോഴും അട്ടിമറികൾ ഒന്നും നടന്നില്ലെന്ന് നിഗമനത്തിൽ പോലീസ് ഇന്ത്യയിൽ നിരോധിച്ചിട്ടുള്ള സാറ്റലൈറ്റ് ഫോൺ ആണ് ഉപയോഗിച്ചത് വിനോദസഞ്ചാരികളുടെ മൊഴിയിൽ പോലീസ് നിലവിൽ ദുരൂഹത കാണുന്നില്ല എങ്കിലും വിശദമായ അന്വേഷണം നടത്തും.
ഇന്ത്യൻ ആർമിയുടെ നിരീക്ഷണത്തിൽ മുണ്ടക്കയം മേഖല കേന്ദ്രീകരിച്ച് സാറ്റലൈറ്റ്റ്റ് ഫോൺ പ്രവർത്തിക്കുന്നതായി കണ്ടിരുന്നു. തുടർന്നാണ് അന്വേഷണത്തിന്റെ ഭാഗമായി, പോലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിൽ എത്തിയതാണെന്നും സ്ഥലപരിചയം കുറവായതിനാൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ കണ്ടെത്താനാണ് ഫോൺ ഉപയോഗിച്ചത് എന്നും ഇവർ മൊഴി നൽകിയിട്ടുണ്ട്. മാത്രമല്ല, കേരളത്തിൽ ഇതിന് നിരോധനം ഉള്ള കാര്യം അറിയില്ലായിരുന്നു എന്നും അവർ പറയുന്നു.

ഫോൺ പരിശോധിച്ചതിൽ മറ്റ് നിയമ വിരുദ്ധ പ്രവർത്തികൾ ചെയ്തിട്ടില്ലെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് കേസെടുക്കാതെ ഇവരെ വിട്ടെന്ന് സർക്കിൾ ഇൻസ്പെക്ടർ രാഗേഷ് പറഞ്ഞു. ഇസ്രയേലിൽ നിന്നും കുമരകത്ത് എത്തിയ ഇയാൾ അവിടെ നിന്ന് തേക്കടിയിലേക്ക് ഭാര്യക്കൊപ്പം പോകുന്ന വഴി ആണ് ഇന്റലിജൻസും പോലീസും ഇയാളെ ചോദ്യം ചെയ്തത്.

ആലപ്പുഴയിൽ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചതോടെ ആർമിയുടെ ടെലികോം വിഭാഗം അനധികൃത സിഗ്നൽ കണ്ടെത്തുകയായിരുന്നു. ഇസ്രയേലി പൗരൻ ദുബായിൽ നിന്നാണ് ഫോൺ വാങ്ങിയത്. മലയിലും കാട്ടിലും പോകുമ്പോൾ ഉപയോഗിക്കാനാണ് വാങ്ങിയത് എന്നാണ് വിശദീകരണം.
കേരളത്തിൽ നെറ്റ്‌വർക്ക് ദുർബലമായതിനാൽ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ച് ഇസ്രയേലിലേക്ക് വിളിക്കുകയായിരുന്നു എന്നാണ് ഇയാൾ പറയുന്നത്.
ഇസ്രായേലിന്റെ പൗരത്വത്തിനും ഒപ്പം ജർമൻ പൗരത്വവും ഇയാൾക്ക് ഉണ്ട് ഇന്ത്യയിൽ സാറ്റലൈറ്റ് ഫോണുകൾ ഉപയോഗിച്ചിരുന്നതിനുള്ള നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള യാത്രകൾക്കാർക്ക് മുൻകൂർ അനുമതിയില്ലാതെ വിദേശ പൗരന്മാർ സാറ്റലൈറ്റ് ഫോൺ ഉപയോഗിക്കുന്നത് അല്ലെങ്കിൽ കയ്യിൽ കൊണ്ട് പോകുന്നത് നിയമവിരുദ്ധമോ അനധികൃതമോ ആണെന്ന് നിർദ്ദേശിക്കുന്നു. അനുവാദം ഇല്ലാതെ സാറ്റലൈറ്റ് ഫോൺ കൊണ്ടുപോകുന്ന യാത്രക്കാരുടെ ഫോൺ പിടിച്ചെടുക്കുകയും ഇന്ത്യൻ നിയമങ്ങൾ പ്രകാരം ഉടമയ്ക്കെതിരെ കേസെടുക്കുകയും ചെയ്യും.

പേടിപ്പെടുത്തുന്ന സംഭവങ്ങളാണിപ്പോൾ സംസ്ഥാനത്തു നടക്കുന്നത്. നിയമം അറിയില്ലായിരുന്നു എന്ന അയാളുടെ വാക്കുകൾ മുഖവിലയ്‌ക്കെടുക്കാൻ ആവില്ല. ഒരു രാജ്യത്തേക്ക് യാത്ര പോവുമ്പോൾ അവിടത്തെ നിയമങ്ങളും മറ്റും അറിയുമായിരുന്നില്ല എന്ന് പറയുന്നതിൽ തന്നെ ശരികേട് ഉണ്ട്. ഇതെല്ലം കാണിക്കുന്നത് കേരളം ഭരിക്കുന്ന പിണറായി സർക്കാരിന്റെ കഴിവ് കേട് ആണെന്ന് തന്നെ പറയേണ്ടി വരും. അഴിമതിയും അക്രമവും നടത്തുന്നതിന് പകരം ഇടയ്ക്കൊക്കെ മുഖ്യമന്ത്രി എന്ന തന്റെ ജോലി കൂടി ചെയ്തില്ലെങ്കിൽ കാര്യങ്ങളൊക്കെ കൈവിട്ടു പോവുമെന്ന് തീർച്ച.

Leave a Reply

Your email address will not be published. Required fields are marked *