Your Image Description Your Image Description

അബുദാബി: യുഎഇയിൽ വിവിധ ഇടങ്ങളിൽ ഇന്ന് മഴ ലഭിച്ചു. ഇന്ന് രാവിലെ മുതല്‍ ഉച്ചവരെ അജ്മാന്‍, ഖര്‍നൈന്‍ ഐലന്‍ഡ്, ദിയ്നാ ഐലന്‍ഡ്, സര്‍ അബു നുഐര്‍ ഐലന്‍ഡ്, ദാസ് ഐലൻഡ് എന്നിവിടങ്ങളില്‍ നേരിയ തോതില്‍ മഴ ലഭിച്ചു.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലും ജബല്‍ അലിയിലും ഉള്‍പ്പെടെ മഴ പെയ്തു. അല്‍ റുവൈസ്, അല്‍ ദഫ്ര മേഖലകളില്‍ ഉച്ചയ്ക്ക് ശേഷം മഴ ലഭിച്ചു. പുലര്‍ച്ചെ അല്‍ ഐന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലും മഴ പെയ്തിരുന്നു. ദുബൈ-അല്‍ ഐന്‍ റോഡ്, അല്‍ ഖാത്തിം, അബുദാബി, അല്‍ ഖസ്ന, സ്വെഹാന്‍ എന്നിവിടങ്ങളില്‍ മിതമായ തോതില്‍ മഴ പെയ്തു.

നാളെയും അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ചിലയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം ഇന്ന് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് റാസല്‍ഖൈമയിലെ ജയ്സ് മലനിരകളിലാണ്.

Leave a Reply

Your email address will not be published. Required fields are marked *