Your Image Description Your Image Description

ഏറ്റവും പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡൽ, ജെമിനി 2.0 ഫ്ലാഷ് തിങ്കിങ് പുറത്തിറക്കി ഗൂഗിൾ. യുക്തിപരമായി ചിന്തിക്കാൻ കഴിവുള്ള ഈ മോഡലിന് കൂടുതൽ മികച്ച ഉത്തരങ്ങൾ നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മികച്ച പ്രതികരണങ്ങൾ തരുന്നതോടൊപ്പം എങ്ങനെയാണ് ആ മറുപടിയിലേക്ക് എത്തിച്ചേർന്നത് എന്നുകൂടി കാണിച്ചുതരുന്നു എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. അഥവാ, നമ്മളുടെ ചോദ്യത്തിന് ഉത്തരം തയാറാക്കുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് പരിഗണിച്ചത്, എന്തെല്ലാം അനുമാനങ്ങളിലാണ് എത്തിച്ചേർന്നത്, എന്തുകൊണ്ടാണ് ഈ മറുപടി തിരഞ്ഞെടുത്തത് ഇങ്ങനെ ചിന്തപ്രക്രിയകളെ ഘട്ടങ്ങളായി വിവരിച്ചുതരും.

കൂടാതെ യൂട്യൂബ്, സേർച്ച്, ഗൂഗിൾ മാപ്സ് തുടങ്ങി മറ്റ് ഗൂഗിൾ ആപ്പുകളിലൂടെയും ജെമിനി 2.0 ഫ്ലാഷ് തിങ്കിങ് ഉപയോഗിക്കാൻ കഴിയും. ഓപ്പൺ എ.ഐ റീസണിങ് മോഡൽ പുറത്തിറക്കിയത് പിന്നാലെയാണ് ഗൂഗിൾ ജെമിനി 2.0 ഫ്ലാഷ് തിങ്കിങ്ങുമായി എത്തുന്നത്. നിലവിൽ ഡെസ്ക്ടോപ്പിലും മൊബൈലിലും ലഭ്യമായ മോഡൽ ഓപ്പൺ എ.ഐയുടെ 01, ഡീപ്‌സീകിന്റെ R1 എന്നീ മോഡലുകളോട് മത്സരിക്കുന്നതാണ്. ജെമിനി 2.0 പ്രോ എന്ന പേരിൽ പുറത്തിറങ്ങിയ അപ്ഗ്രേഡഡ് മോഡൽ നിലവിൽ ജെമിനി അഡ്വാൻസ്ഡ് സബ്സ്ക്രൈബേഴ്‌സിന് മാത്രമായി ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *