Your Image Description Your Image Description

അമ്പലപ്പുഴ: നികുതിക്കൊള്ള അവസാനിപ്പിക്കുക, സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിർദ്ദേശങ്ങൾക്കും ഭൂനികുതി അമ്പത് ശതമാനം വർധിപ്പിച്ചതിനുമെതിരെ കോൺഗ്രസ് പുന്നപ്ര കിഴക്ക്, പടിഞ്ഞാറ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പുന്നപ്ര വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. കെ.പി.സി.സി വിചാർ വിഭാഗ് സംസ്ഥാന ചെയർമാൻ
പ്രൊഫ. നെടുമുടി ഹരികുമാർ ധർണ്ണ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം പ്രസിഡൻ്റ് ഹസൻ എം. പൈങ്ങാമഠം അദ്ധ്യക്ഷനായി ഡി.സി.സി അംഗം പി. ഉദയകുമാർ , മുൻ അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എസ്. പ്രഭുകുമാർ, പുന്നപ്ര വെസ്റ്റ് മണ്ഡലം പ്രസിഡൻ്റ് ജി. രതീഷ്,കെ. ആർ. ഗോപാലകൃഷ്ണൻ, കെ.എഫ്. തോബിയാസ്, തോമസ് മുട്ടശ്ശേരിൽ, പി.എ.കുഞ്ഞുമോൻ, ഷിഹാബ് പോളക്കുളം, സമീർ പാലമൂട്, റ്റി.കെ. ബിജു, റ്റി.കെ. പി. സലാഹുദ്ദീൻ,ബാബു ജോസഫ്,
ആർ. ശെൽവരാജൻ , പി.രങ്കനാഥൻ , പുഷ്കരൻ വടവടി, ഷാജി ജയിംസ്, ബോസ്, ജലാൽ തുറയിൽ , അശോകൻ, റഹീം എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *