Your Image Description Your Image Description

അമ്പലപ്പുഴ: കേന്ദ്ര അവഗണനക്കെതിരെ സി.പി. എം ആലപ്പുഴ ഏരിയ കമ്മിറ്റി 23 വരെ നടത്തുന്ന കാൽനട പ്രചരണ ജാഥയ്ക്ക് തുടക്കമായി. ഏരിയ സെക്രട്ടറി അജയ് സുധീന്ദ്രൻ ക്യാപ്റ്റനായ ജാഥാ പ്രയാണം പുന്നമട ജെട്ടിക്ക് സമീപം സി.പി. എം ജില്ലാ സെക്രട്ടറിയേറ്റംഗം എച്ച്. സലാം എം. എൽ. എ ഉദ്ഘാടനം ചെയ്തു.
കേന്ദ്രം കേരളത്തിന് കനിഞ്ഞു നൽകുന്ന ഔദാര്യമല്ല, മറിച്ച് കേരളത്തിന് അർഹതപ്പെട്ട അവകാശമാണ് നിഷേധിക്കുന്നത്. ഇത്തരത്തിലുള്ള നിഷേധാത്മക നിലപാട് സ്വീകരിക്കുമ്പോഴും കിഫ്ബി എന്ന സംവിധാനം വഴി സംസ്ഥാനത്തിൻ്റെ നാനാമേഖലകളിലും പിണറായി സർക്കാർ വികസനമെത്തിക്കുകയാണ്. എന്നാൽ ഈ വികസനങ്ങളെയൊക്കെ കണ്ടില്ലന്ന് നടിച്ച് അവയെ ഇല്ലാതാക്കാനാണ് കേരളത്തിൽ യു.ഡി.എഫ് ശ്രമിക്കുന്നതെന്ന് എച്ച് .സലാം പറഞ്ഞു.എച്ച്. സലാമിൽ നിന്ന് അജയ് സുധീന്ദ്രൻ പതാക ഏറ്റുവാങ്ങി. പി. കെ. എസ് ജില്ലാ പ്രസിഡൻ്റ് ഡി. ലക്ഷമണൻ അദ്ധ്യക്ഷനായി. സി.പി. എം ജില്ലാ കമ്മിറ്റിയംഗം വി .ബി. അശോകൻ, ജാഥാ വൈസ് ക്യാപ്റ്റൻ വി. ടി. രാജേഷ്, മാനേജർ പി. പി. പവനൻ, വി .ജി .വിഷ്ണു, ജി. ശ്രീജിത്ത്, പി. എച്ച് .അബ്ദുൾ ഗഫൂർ, ബി. അജേഷ്, പി. ജെ .ആൻ്റണി എന്നിവർ സംസാരിച്ചു.
വിവിധ കേന്ദ്രങ്ങളിൽ പ്രയാണം നടത്തി വൈകിട്ട് 6.30 ന് കൊറ്റംകുളങ്ങരയിൽ സമാപിക്കുന്ന ജാഥ വ്യാഴാഴ്ച രാവിലെ 9 ന് വഴിച്ചേരിയിൽ നിന്ന് രണ്ടാം ദിന പര്യടനം ആരംഭിക്കും. വെള്ളി, ശനി ദിവസങ്ങളിലും പ്രയാണം നടത്തുന്ന ജാഥ ഞായറാഴ്ച വൈകിട്ട് 6 ന് കപ്പാമൂടിന് സമീപം സമാപിക്കും. കെ. കെ. ജയമ്മ,ഡി. സുധീഷ്, കെ. ജെ. പ്രവീൺ, സൗമ്യാ രാജ്, വി. എൻ. വിജയകുമാർ, എം. ആർ. പ്രേം, സൗരവ് സുരേഷ്, ഊർമ്മിള മോഹൻദാസ്, ലാലി വേണു, രാജേശ്വരി ഉദയൻ എന്നിവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിക്കും.

Leave a Reply

Your email address will not be published. Required fields are marked *