Your Image Description Your Image Description

കുവൈത്ത് സിറ്റി: ആരോഗ്യമന്ത്രാലയവും കു​വൈ​ത്ത് ഫൗ​ണ്ടേ​ഷ​ൻ ഫോ​ർ ദി ​അ​ഡ്വാ​ൻ​സ്മെ​ന്റ് ഓ​ഫ് സയൻസും സംയുക്തമായി നടത്തുന്ന വയോജനങ്ങളുടെ ആരോഗ്യ സർവേ ആരംഭിച്ചു. 65 വയസിന് മുകളിലുള്ളവർക്ക് വേണ്ടിയാണ് പ്രധാനമായും സർവേ നടത്തുന്നത്.

വയോജനങ്ങളുടെ ആരോഗ്യ-സാമൂഹിക ആവശ്യങ്ങൾ വിലയിരുത്തുന്നതിനും അവർ നേരിടുന്ന വെല്ലുവിളികൾ തിരിച്ചറിയുന്നതിനും സർവേ സഹായകരമാകും. ആരോഗ്യകരമായ വാർദ്ധക്യത്തെ പ്രോത്സാഹിപ്പിക്കുക ,ജീവിത നിലവാരം ഉയർത്തുന്ന, മുതിർന്ന പൗരന്മാരുടെ അന്തസ്സും ക്ഷേമവും ഉറപ്പാക്കുന്ന നയങ്ങൾ, പരിപാടികൾ, സേവനങ്ങൾ എന്നിവ വികസിപ്പിക്കുക തുടങ്ങി വിവിധ ലക്ഷ്യങ്ങളാണ് സർവേക്കുള്ളത്. ഇ​തോ​ടൊ​പ്പം സാ​മൂ​ഹി​ക​മാ​യ ഒ​റ്റ​പ്പെ​ട​ൽ, മാ​ന​സി​കാ​രോ​ഗ്യം എ​ന്നി​വ​യും പ​രി​ശോ​ധി​ക്കും. വൈ​ജ്ഞാ​നി​ക​വും സ​ർ​ഗാ​ത്മ​ക​വു​മാ​യ ക​ഴി​വു​ക​ൾ വി​നി​യോ​ഗി​ക്കാ​ൻ സാ​ഹ​ച​ര്യം വ​ർ​ധി​പ്പി​ക്കു​ന്ന​തും അ​ജ​ണ്ട​യി​ലു​ണ്ട്.

രാജ്യത്ത് വയോജനങ്ങളുടെ എണ്ണം വർദ്ധിച്ചുവരുന്നതിനാലും അതുമായി ബന്ധപ്പെട്ട വെല്ലുവിളികൾ കണക്കിലെടുത്തുമാണ് സർവേ നടത്തുന്നതെന്ന് ആരോഗ്യ മന്ത്രാലയത്തിലെ വയോജന സേവന വകുപ്പ് പറഞ്ഞു. വിട്ടുമാറാത്ത രോഗങ്ങൾ വർദ്ധിച്ചുവരുന്നതിനാലും ആരോഗ്യ സംരക്ഷണ സംവിധാനത്തിൽ സമ്മർദ്ദം വർദ്ധിക്കുന്നതിനാലും, ആരോഗ്യ, സാമൂഹിക സേവന അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർവേ നിർണായക പങ്ക് വഹിക്കും.

മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​ര​ട​ങ്ങു​ന്ന വി​ദ​ഗ്ധ സം​ഘം വീ​ടു​ക​ളി​ലെ​ത്തി​യാ​ണ് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക. സ​ന്ദ​ർ​ശ​ന​ത്തി​നു മു​മ്പ് വ​യോ​ധി​ക​രെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും ഫോ​ണി​ൽ വി​ളി​ക്കും. സ​ർ​വേ ടീം ​അം​ഗ​ങ്ങ​ൾ​ക്ക് ക്യൂആ​ർ കോ​ഡ് ഉ​ള്ള തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ന​ൽ​കും. വ​യോ​ധി​ക​രു​ടെ​യും കു​ടും​ബ​ത്തി​ന്റെ​യും സ​മ​യ​ക്ര​മം പ​രി​ഗ​ണി​ച്ച് രാ​വി​ലെ എ​ട്ടു​മു​ത​ൽ ഉ​ച്ച​ക്ക് 12 വ​രെയും വൈ​കീ​ട്ട് നാ​ലു​മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെയും ര​ണ്ട് ഷി​ഫ്റ്റു​ക​ളി​ലാ​യാ​കും സ​ന്ദ​ർ​ശ​നം. ഒ​രാ​ളി​ൽ ​നി​ന്ന് വി​വ​രം ശേ​ഖ​രി​ക്കാ​ൻ ഒ​ന്ന​ര മു​ത​ൽ ര​ണ്ടു​മ​ണി​ക്കൂ​ർ വ​രെ സ​മ​യ​മെ​ടു​ക്കും. ശേ​ഖ​രി​ച്ച എ​ല്ലാ വി​വ​ര​ങ്ങ​ളും ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കു​മെ​ന്നും സ്വ​കാ​ര്യ​ത സം​ര​ക്ഷി​ക്കു​മെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ഉ​റ​പ്പു​ന​ൽ​കി​യി​ട്ടു​ണ്ട്. ആ​വ​ശ്യ​മെ​ങ്കി​ൽ വ​യോ​ധി​ക​രെ പ്ര​ത്യേ​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് റ​ഫ​ർ ചെ​യ്യും. ശേഖരിക്കുന്ന വിവരങ്ങൾ പ്രായമായവർക്ക് ഉയർന്ന നിലവാരമുള്ള പരിചരണം നൽകാനും കൂടുതൽ കാര്യക്ഷമമായ ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ ഉറപ്പാക്കാൻ സഹായകരമാകും.

Leave a Reply

Your email address will not be published. Required fields are marked *