Your Image Description Your Image Description

കോഴിക്കോട് : മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനം കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കുന്നതിന് രൂപീകരിച്ച ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് അഴിയൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ വ്യാപാര സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തി.

ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡിൻ്റെ നേതൃത്വത്തിൽ അഴിയൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ ബേക്കറി, സ്ഥാപനങ്ങൾ, കടകൾ, ഹോട്ടലുകൾ ഉൾപ്പെടെ 15 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ നിരോധിച്ച ഡിസ്പോസിബിൾ കപ്പ്, കാരിബാഗ് എന്നിവ കണ്ടെടുത്തു. 30000 രൂപ പിഴയിടാക്കുന്നതിന് നോട്ടീസ് നൽകി. നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ വിൽപ്പന, ഉറവിട മാലിന്യ സംസ്കരണത്തിനും മലിന ജല പരിപാലനത്തിനും ഉള്ള സംവിധാനങ്ങൾ തുടങ്ങിയ കാര്യങ്ങളാണ് സംഘം പരിശോധിച്ചത്.

ജില്ലയിൽ എൻഫോഴ്സ്മെന്റ് സ്ക്വാഡ് തുടർച്ചയായ പരിശോധനയും നിരീക്ഷണവും ശക്തമാക്കിയതിന്റെ ഭാഗമായാണ് നടപടി.പരിശോധനയിൽ തദ്ദേശ സ്വയംഭരണ വകുപ്പിലെ ജനറൽ എക്സ്റ്റൻഷൻ ഓഫീസർ രജീഷ്, ജോയിന്റ് ഡയറക്ടർ ഓഫീസ് സ്റ്റാഫ് ഗിരീഷ് , ക്ലാർക്ക് അനീഷ്,ശുചിത്വ മിഷൻ യങ് പ്രൊഫഷണൽ ഹർഷ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *