Your Image Description Your Image Description

ദുബായ്: കൂ​ടു​ത​ൽ എ​മി​റേ​റ്റു​ക​ളി​ലേ​ക്ക്​ സർവീസ്​ വ്യാ​പി​പ്പി​ക്കാനൊരുങ്ങി​ ദു​ബായ് ടാ​ക്സി ക​മ്പ​നി (ഡി.​ടി.​സി). ഡി​ജി​റ്റ​ൽ ടാ​ക്സി സ​ർ​വി​സ്​ പ്ലാ​റ്റ്​​ഫോം ബി​സി​ന​സ്​ കൂ​ടാ​തെ ടാ​ക്സി, ലി​മോ​സി​ൻ സർവീസുകൾ കൂ​ടി മ​റ്റ്​ എ​മി​റേ​റ്റു​ക​ളി​ൽ ആ​രം​ഭി​ക്കാ​നാ​ണ്​ ആ​ലോ​ച​ന. നി​ല​വി​ൽ ദുബായിൽ മാ​ത്ര​മാ​ണ്​ ക​മ്പ​നി​ക്ക്​ സർവീസുള്ളത്. ദു​ബാ​യി​ൽ ന​ട​ക്കു​ന്ന ലോ​ക സ​ർ​ക്കാ​ർ ഉ​ച്ച​കോ​ടി​ക്കി​ടെ ഖ​ലീ​ജ്​ ടൈം​സി​ന്​ ന​ൽ​കി​യ പ്ര​ത്യേ​ക അ​ഭി​മു​ഖ​ത്തി​ൽ ക​മ്പ​നി സി.​ഇ.​ഒ മ​ൻ​സൂ​ർ റ​ഹ്​​മ അ​ൽ ഫ​ലാ​സി​യാ​ണ്​ സ​ർ​വി​സ്​ വി​പു​ലീ​ക​ര​ണ​ത്തെ കു​റി​ച്ച്​ വെ​ളി​പ്പെ​ടു​ത്തി​യ​ത്.

1994ൽ ​ആ​രം​ഭി​ച്ച സ്ഥാ​പ​നം 2023ൽ ​പൊ​തു ഓ​ഹ​രി പ​ങ്കാ​ളി​ത്ത​മു​ള്ള ക​മ്പ​നി​യാ​യി മാ​റ്റി​യി​രു​ന്നു. നി​ല​വി​ൽ 6,000 ടാ​ക്സി​ക​ൾ ഉ​ൾ​പ്പെ​ടെ 9,000 വാ​ഹ​ന​ങ്ങ​ളാ​ണ്​ ദുബായ് ടാ​ക്സി​ക്കാ​യി സർവീസ്​ ന​ട​ത്തു​ന്ന​ത്. ടാ​ക്സി, ​വി​.​ഐ.​പി ലി​മോ​സി​ൻ, ബ​സു​ക​ൾ, ഡെ​ലി​വ​റി സേ​വ​ന​ങ്ങ​ൾ എ​ന്നീ നാ​ല്​ മേ​ഖ​ല​ക​ളി​ലാ​യി 17,500 ജീ​വ​ന​ക്കാ​രും ഡി.​ടി.​സി​യി​ൽ ജോ​ലി ചെ​യ്യു​ന്നു​ണ്ട്.

അതേസമയം സർവീസ് വിപുലീകരിക്കുന്നതിന്റെ ഭാ​ഗ​മാ​യി ലി​മോ​സി​ൻ സർവീസുകൾ​ക്കാ​യി ആ​ഗോ​ള ഇ-​ഹെ​യ്​​ലി​ങ്​ പ്ലാ​റ്റ്​​ഫോ​മാ​യ ബോ​ൾ​ട്ടു​മാ​യി ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ഡി.​ടി.​സി ധാ​ര​ണ​യി​ലെ​ത്തി​യി​രു​ന്നു. ത​ല​ബാ​ത്തു​മാ​യി സ​ഹ​ക​രി​ച്ചു കൊ​ണ്ട്​ അബുദാബിയിൽ ഡി.​ടി.​സി ഡെ​ലി​വ​റി ബൈ​ക്കു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സർവീസ്​ ന​ട​ത്തി​വ​രു​ന്നു​ണ്ട്​. കൂ​ടാ​തെ റാ​സ​ൽ ഖൈ​മ​യി​ലും അ​ജ്​​മാ​നി​ലും സ്കൂ​ൾ ബ​സു​ക​ളും ഡി.​ടി.​സി പ്ര​വ​ർ​ത്തി​പ്പി​ച്ചു​വ​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *