Your Image Description Your Image Description

ഡൽഹി: പ്രീപെയ്ഡ് സിം ഉപയോക്താക്കള്‍ 797 രൂപ മുടക്കി റീച്ചാര്‍ജ് ചെയ്താല്‍ 300 ദിവസം വാലിഡിറ്റി ലഭിക്കുന്ന ഒരു ബിഎസ്എന്‍എല്‍ പ്ലാന്‍ പരിചയപ്പെടാം. ഇടയ്ക്കിടയ്ക്ക് റീച്ചാര്‍ജ് ചെയ്യുക ആവശ്യമായി വരാത്ത ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് ആകര്‍ഷകമായ പാക്കേജാണിത്. 300 ദിവസമാണ് വാലിഡിറ്റിയെങ്കിലും കോളും ഡാറ്റയും അടക്കമുള്ള സൗജന്യ സേവനങ്ങള്‍ക്ക് പരിധിയുണ്ട്.

797 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ 300 ദിവസത്തെ വാലിഡിറ്റിയാണ് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് നല്‍കുന്നത്. റീച്ചാര്‍ജ് ചെയ്ത ശേഷമുള്ള ആദ്യ 60 ദിവസം പരിധിയില്ലാത്ത ഫ്രീ കോളിംഗ് ഏതൊരു നെറ്റ്‌വര്‍ക്കിലേക്കും ലഭിക്കും. ആദ്യ 60 ദിവസവും ദിനേന 2 ജിബി വീതം ഡാറ്റയും (ആകെ 120 ജിബി) ആസ്വദിക്കാം. ഈ പരിധി കഴിഞ്ഞാല്‍ ഇന്‍റര്‍നെറ്റ് വേഗത 40 കെബിപിഎസ് ആയി കുറയും.

ആദ്യത്തെ 60 ദിവസത്തിന് ശേഷം സൗജന്യ കോള്‍, ഡാറ്റ, എസ്എംഎസ് സേവനങ്ങള്‍ അവസാനിക്കുമെങ്കിലും സിം കാര്‍ഡ് 300 ദിവസത്തേക്ക് ആക്റ്റീവായിരിക്കും. അതിനാല്‍ കോളുകളും മേസേജുകളും ഉപഭോക്താവിന് ലഭിച്ചുകൊണ്ടേയിരിക്കും. 10 മാസക്കാലത്തേക്ക് വാലിഡിറ്റി ലഭിക്കുമെന്നതാണ് ബിഎസ്എന്‍എല്ലിന്‍റെ 797 റീച്ചാര്‍ജ് പാക്കേജിന്‍റെ വലിയ പ്രത്യേകത. സെക്കന്‍ഡറി സിം ആയി ബിഎസ്എന്‍എല്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇത് ഉപയോഗപ്രദമാകും.

Leave a Reply

Your email address will not be published. Required fields are marked *