Your Image Description Your Image Description

ന്യൂഡൽഹി: സൈബര്‍ തട്ടിപ്പുകള്‍ തടയുന്നതിന്‍റെ ഭാഗമായി ഗൂഗിള്‍ ഇന്ത്യയിൽ ബ്ലോക്ക് ചെയ്തത് 13.9 ദശലക്ഷം (13,900,000) ആപ്പുകളെന്ന് റിപ്പോർട്ട്. സൈബര്‍ തട്ടിപ്പുകള്‍ക്ക് ഉപയോഗിക്കുന്ന ആപ്പുകളുടെ എണ്ണം വർദ്ധിച്ചതോടെയാണ് അവയെ തടയാനുള്ള നടപടികളും ഗൂഗിള്‍ ശക്തിപ്പെടുത്തിയത്. കഴിഞ്ഞ നവംബറില്‍ ഇതിനുള്ള പ്രത്യേക പൈലറ്റ് പ്രോഗ്രാമിന് ഗൂഗിള്‍ ഇന്ത്യയില്‍ തുടക്കമിട്ടു. ആപ്പുകളെ സുരക്ഷിതമാക്കാന്‍ ‘എന്‍ഹാന്‍സ്‌ഡ് പ്ലേ പ്രൊട്ടക്ഷന്‍’ കൊണ്ടുവരികയായിരുന്നു ലക്ഷ്യം.

32 ലക്ഷം ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടിയിരുന്ന 13.9 ദശലക്ഷം ഹാനികരമായ ആപ്പുകളെയാണ് 2025 ജനുവരി 31 വരെയുള്ള കണക്കുകള്‍ അനുസരിച്ച് ഗൂഗിള്‍ ബ്ലോക്ക് ചെയ്തത്. ഇതിന് പുറമെ സാമ്പത്തിക തട്ടിപ്പ്, ഓണ്‍ലൈന്‍ തൊഴില്‍ തട്ടിപ്പ്, ഫ്രോഡ് ഇന്‍വെസ്റ്റ്‌മെന്‍റുകള്‍, ലോണ്‍ അവസരങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണം നടത്താന്‍ ഒരു ക്യാംപയിനും ഗൂഗിള്‍ ഇന്ത്യ നടത്തി.

ഗൂഗിള്‍ പ്ലേ പ്രൊട്ടക്ഷനിലൂടെ മൊബൈല്‍ സ്ക്രീനുകളില്‍ ഗൂഗിള്‍ ഒരു മുന്നറിയിപ്പ് സന്ദേശം കാണിക്കും. അപകടകരമായ ട്രാന്‍സാക്ഷനുകള്‍ ബ്ലോക്ക് ചെയ്യുകയും പ്രശ്നകരമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുകയും ചെയ്യും. ഇപ്രകാരം നാല് കോടി മുന്നറിയിപ്പ് സന്ദേശങ്ങള്‍ കാണിച്ച ഗൂഗിള്‍ ഇന്ത്യ, ഗൂഗിള്‍ പേ വഴിയുള്ള 13,000 കോടി രൂപയുടെ തട്ടിപ്പുകൾ തടഞ്ഞു. ആഗോളതലത്തില്‍ ഗൂഗിള്‍ ദിവസവും 200 ബില്യണിലധികം ആപ്പുകളാണ് സ്കാന്‍ ചെയ്യുന്നത്. ഗൂഗിള്‍ നയം ലംഘിച്ചതിന് 2.36 ദശലക്ഷം ആപ്പുകള്‍ ഗൂഗിള്‍ നിരോധിക്കുകയും ചെയ്തിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *