Your Image Description Your Image Description

റിയാദ് : സൗദിയിലെ മയക്കുമരുന്ന് വിരുദ്ധ അതോറിറ്റി നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത് മാരക മയക്കുമരുന്നുകൾ. വൻ തോതിൽ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 1.1 കോടി ആംഫെറ്റമിൻ ​ഗുളികകളാണ് ദമാമിലെ അബ്ദുൽ അസീസ് തുറമുഖത്തു നിന്ന് അധികൃതർ പിടിച്ചെടുത്തത്. തുറമുഖത്ത് എത്തിയ ഭക്ഷ്യവസ്തുക്കൾക്കൊപ്പം ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്. സംഭവത്തിൽ രണ്ട് പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടുണ്ട്. ഇവരിൽ ഒരാൾ സൗദി പൗരനും മറ്റൊരാൾ ജോർദാൻ പൗരനുമാണ് എന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക്സ് കൺട്രോൾ അറിയിച്ചു.

സൗദി അറേബ്യയിൽ മയക്കുമരുന്ന്കടത്തുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. മയക്കുമരുന്ന് കടത്ത് ഉപഭോഗം അല്ലെങ്കിൽ വിൽപ്പന എന്നിവയിൽ ആദ്യമായി ഏർപ്പെടുന്നവർക്ക് 15 വർഷം വരെ തടവും 50 ചാട്ടവാറടിയുമാണ് ശിക്ഷ. ഈ കുറ്റകൃത്യം ആവർത്തിച്ച് ചെയ്യുന്ന വ്യക്തികൾക്ക് വധശിക്ഷ നൽകുമെന്നും ജിഡിഎൻസി പറയുന്നു.

രാജ്യത്ത് മയക്കുമരുന്ന് കടത്ത് അവസാനിപ്പിക്കുന്നതിന് കർശന നിയമങ്ങൾ നിലവിലുണ്ടെങ്കിലും മക്ക, റിയാദ്, രാജ്യത്തിന്റെ കിഴക്കൻ പ്രവിശ്യകൾ എന്നിവിടങ്ങളിൽ മയക്കുമരുന്ന് കടത്തോ വിൽപ്പനയോ സംബന്ധിച്ച വിവരങ്ങൾ ലഭിച്ചാൽ 911 എന്ന നമ്പരിലും മറ്റു മേഖലകളിലാണ് ഇത്തരം നീക്കം സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നതെങ്കിൽ 999 എന്ന നമ്പറിലും വിളിച്ച് അറിയിക്കണമെന്ന് സുരക്ഷാ അധികൃതർ പൊതുജനങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *