Your Image Description Your Image Description

ട്രാന്‍സ്’ എന്ന പദം തിരയുമ്പോള്‍ ‘ട്രെയിനുകള്‍’ നിര്‍ദ്ദേശിക്കുന്ന സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ വെബ്സൈറ്റ് ആണ് ലഭിക്കുന്നതെന്ന എക്സിലെ ഒരു വൈറല്‍ പോസ്റ്റിനോട് പ്രതികരിച്ച് ടെസ്ലയുടെ സിഇഒ ഇലോണ്‍ മസ്‌ക്. ‘ആ ട്രെയിന്‍ പോയി’ എന്നായിരുന്നു മസ്‌ക് കമന്റ് ചെയ്തത്. ഒരു ട്രെയിന്‍ ഇമോജിയും ഇതിനൊപ്പം ചേര്‍ക്കുകയും ചെയ്തു. ഇതോടെ, പരിഹാസം മുതല്‍ സര്‍ക്കാരിന്റെ മാറിക്കൊണ്ടിരിക്കുന്ന നിയമങ്ങള്‍ വരെ മസ്‌കിന്റെ പോസ്റ്റിന് കമന്റുകളായി വന്നു.

പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കീഴിലുള്ള ഓഫീസ് ഓഫ് പേഴ്സണല്‍ മാനേജ്മെന്റ് (OPM) സര്‍ക്കാര്‍ വെബ്സൈറ്റുകളില്‍ നിന്ന് ലിംഗഭേദവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാന്‍ ലക്ഷ്യമിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ക്കിടയിലാണ് പ്രതികരണങ്ങള്‍ വന്നിരിക്കുന്നത്. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ സൈനിക സേവനത്തില്‍ നിന്ന് വിലക്കിക്കൊണ്ടുള്ള ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവ് പോലുള്ള മറ്റ് നടപടികളും ഈ നീക്കത്തോടൊപ്പമുണ്ട്.

ജനുവരി 27-ന് ഒപ്പുവച്ച ട്രംപിന്റെ ഉത്തരവ് എയര്‍ഫോഴ്സ് വണ്ണില്‍ ആയിരിക്കുമ്പോള്‍ എടുത്ത നാല് എക്സിക്യൂട്ടീവ് നടപടികളില്‍ ഒന്നാണ്. ഹൗസ് റിപ്പബ്ലിക്കന്‍മാരോട് നടത്തിയ പ്രസംഗത്തില്‍, സൈന്യത്തില്‍ നിന്ന് ‘ട്രാന്‍സ്ജെന്‍ഡര്‍ പ്രത്യയശാസ്ത്രം’ നീക്കം ചെയ്യാനുള്ള തന്റെ പ്രതിബദ്ധത ട്രംപ് ഊന്നിപ്പറഞ്ഞു, ‘ലോകത്തിലെ നമ്പര്‍ വണ്‍ പോരാട്ട ശക്തി നമുക്കുണ്ടെന്ന് ഉറപ്പാക്കാന്‍, നമ്മുടെ സൈന്യത്തില്‍ നിന്ന് ട്രാന്‍സ്ജെന്‍ഡര്‍മാരെ ഒഴിവാക്കണമെന്നായിരുന്നു ട്രംപിന്റെ നിര്‍ദ്ദേശം.

പല സര്‍ക്കാര്‍ വെബ്സൈറ്റുകളും LGBTQ+ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഉള്ളടക്കം നീക്കം ചെയ്യുകയോ മാറ്റുകയോ ചെയ്തതിനാല്‍, ഈ നിര്‍ദ്ദേശങ്ങളുടെ സ്വാധീനം പ്രാധാന്യമര്‍ഹിക്കുന്നു. ഉദാഹരണത്തിന്, സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പാസ്പോര്‍ട്ട് അപേക്ഷകളില്‍ നിന്ന് ‘X’ ലിംഗ മാര്‍ക്കര്‍ ഓപ്ഷന്‍ ഒഴിവാക്കുകയും ഇമെയില്‍ ഒപ്പുകളില്‍ നിന്ന് ലിംഗ സര്‍വ്വനാമങ്ങള്‍ നീക്കം ചെയ്യാന്‍ ജീവനക്കാരോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. അതുപോലെ, ബ്യൂറോ ഓഫ് പ്രിസണ്‍സ് അതിന്റെ ‘ഇന്‍മേറ്റ് ജെന്‍ഡര്‍’ വെബ്പേജ് ‘ഇന്‍മേറ്റ് സെക്‌സ്’ എന്നാക്കി മാറ്റുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *