Your Image Description Your Image Description

11 വർഷം കൂടുമ്പോൾ സംഭവിക്കുന്ന വളരെ ഉയര്‍ച്ചകളും താഴ്ച്ചകളും ഉള്ള ഒരു പാറ്റേണ്‍ പിന്തുടരുന്നതാണ് സൗര പ്രവര്‍ത്തനം. ഒരു പുതിയ പഠനമനുസരിച്ച് , കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ഭൂമിയെ ബാധിച്ച ശക്തമായ സൗര കൊടുങ്കാറ്റ് സൂര്യനിലെ വളരെ സജീവമായ പ്രദേശത്തെ കുറിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് (AI) പ്രവചിക്കാന്‍ കഴിയുമായിരുന്നു എന്നാണ്. ചരിത്രപരമായ സൗര സംഭവങ്ങളെക്കുറിച്ച് AI-യെ പരിശീലിപ്പിക്കുന്നതിലൂടെ, കൊറോണല്‍ മാസ് എജക്ഷനുകള്‍ക്ക് (CMEs) മുമ്പുള്ള പാറ്റേണുകള്‍ തിരിച്ചറിയാന്‍ കഴിയുമെന്ന് സബ്രീന ഗുസ്റ്റാവിനോയുടെ നേതൃത്വത്തിലുള്ള ജെനോവ സര്‍വകലാശാലയിലെ ഗവേഷകരുടെ സംഘം പ്രസ്താവിച്ചു.

‘നിരീക്ഷണ ശേഷിയിലും മോഡല്‍ വികസനത്തിലും പുരോഗതി ഉണ്ടായിട്ടും, ഇതുവരെ ഫ്ളെയര്‍ ഫോര്‍കാസ്റ്റിംഗിലും സൗര കൊടുങ്കാറ്റ് പ്രവഹിക്കുന്ന സമയം സംബന്ധിച്ച് കാര്യമായ അനിശ്ചിതത്വം നിലനില്‍ക്കുന്നു. സോളാര്‍ ഇമേജറിയില്‍ നിന്നും മറ്റ് ബഹിരാകാശ കാലാവസ്ഥാ പാരാമീറ്ററുകളില്‍ നിന്നുമുള്ള വലിയ അളവിലുള്ള ഡാറ്റ പ്രോസസ്സ് ചെയ്തുകൊണ്ടാണ് ഇവിടെ AI മോഡല്‍ പ്രവര്‍ത്തിക്കുന്നത്.

എന്താണ് കൊറോണല്‍ മാസ് എജക്ഷന്‍?

സൂര്യന്റെ കൊറോണയില്‍ നിന്നുള്ള പ്ലാസ്മയുടെയും കാന്തികക്ഷേത്രങ്ങളുടെയും വന്‍തോതിലുള്ള പുറന്തള്ളലാണ് സോളാര്‍ കൊടുങ്കാറ്റുകള്‍ അല്ലെങ്കില്‍ ശക്തമായ സിഎംഇകള്‍. വൈദ്യുതീകരിച്ച വാതകത്തിന്റെ വലിയ മേഘങ്ങള്‍ സെക്കന്‍ഡില്‍ നൂറുകണക്കിന് മൈല്‍ വേഗതയില്‍ സഞ്ചരിക്കുന്നു, പവര്‍ ഗ്രിഡുകള്‍, ആശയവിനിമയങ്ങള്‍, ജിപിഎസ് നാവിഗേഷന്‍, വിമാന യാത്ര, ഉപഗ്രഹങ്ങള്‍ എന്നിവയെ ബാധിക്കും.കഴിഞ്ഞ വര്‍ഷത്തെ ഭൂകാന്തിക കൊടുങ്കാറ്റ് 2003 ന് ശേഷമുള്ള ഏറ്റവും തീവ്രമായ കൊടുങ്കാറ്റായിരുന്നു എന്നാണ് ഐഎസ്ആര്‍ഒ അറിയിച്ചത്. ഇത് ആശയവിനിമയത്തിനും ജിപിഎസ് സംവിധാനങ്ങള്‍ക്കും തടസ്സം സൃഷ്ടിച്ചു

 

 

Leave a Reply

Your email address will not be published. Required fields are marked *