Your Image Description Your Image Description

അൾട്രാ സ്ലിം ആയ സ്‌മാര്‍ട്ട്‌ഫോണുകള്‍ മാത്രമല്ല ട്രിപ്പിള്‍-ഫോള്‍ഡ് ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണുകളും വിപണിയിൽ തരംഗം സൃഷ്ടിക്കുന്നുണ്ട്. മേറ്റ് എ7ക്‌സ്ടിയിലൂടെ വാവെയ് തുടക്കമിട്ട ട്രൈ-ഫോള്‍ഡിനൊപ്പം മത്സരിക്കാൻ മൂന്നായി മടക്കി പോക്കറ്റില്‍ വെക്കാവുന്ന ഫോണ്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ്. പ്രതീക്ഷിച്ചതിനേക്കാള്‍ നേരത്തെ സാംസങിന്‍റെ ട്രൈ-ഫോള്‍ഡ് സ്മാര്‍ട്ട്‌ഫോണ്‍ എത്തുമെന്നാണ് വിവരം.

ചരിത്രത്തിലെ ആദ്യ ട്രൈ-ഫോള്‍ഡ് ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണ്‍ വാവെയ്‌യുടെ മേറ്റ് എക്‌സ്‌ടിയാണ്. ഇതിന് 2,35,990 രൂപയാണ് വില. ഇതിന് മറുപടി നല്‍കാന്‍ ‘ഗ്യാലക്സി ജി ഫോള്‍ഡ്’ ഫോണ്‍ പുറത്തിറക്കാന്‍ തയ്യാറെടുക്കുകയാണ് സാംസങ്. 2026 ജനുവരിയിലെ ലോഞ്ച് ഇവന്‍റിലാവും ഈ ഫോണ്‍ സാംസങ് പുറത്തിറക്കുക. സാംസങിന്‍റെ ഗ്യാലക്സി എസ്26 സിരീസിനൊപ്പമാകും ഗ്യാലക്സി ജി ഫോള്‍ഡും വിപണിയിലേക്ക് വരിക. ഇക്കാര്യം സാംസങ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഗ്യാലക്സി ജി ഫോള്‍ഡ് അടുത്ത വര്‍ഷം ആദ്യം വന്നേക്കും.

2025 ജനുവരിയിലെ ഗ്യാലക്സി അണ്‍പാക്ഡ് ഇവന്‍റില്‍ സാംസങ് ട്രൈ-ഫോള്‍ഡ് ഫോണ്‍ ടീസ് ചെയ്തിരുന്നു. ഇതിന്‍റെ കൂടുതല്‍ വിവരങ്ങള്‍ സാംസങ് പുറത്തുവിടുന്നതെയുള്ളൂ. വാവെയ് മേറ്റ് എക്‌സ്ടിയുമായി താരതമ്യം ചെയ്യുമ്പോള്‍ പുത്തന്‍ ഫോള്‍ഡന്‍ ടെക്നോളജിയും സ്റ്റൈലുമാണ് സാംസങിന്‍റെ ട്രൈ-ഫോള്‍ഡിന് പ്രതീക്ഷിക്കുന്നത്. വാവെയ് മേറ്റ് എക്‌സ്ടി നിലവില്‍ ചൈനയില്‍ മാത്രമാണ് ലഭിക്കുന്നത്. ആഗോള മാര്‍ക്കറ്റിലേക്ക് ഈ ട്രിപ്പിള്‍ ഫോള്‍ഡബിള്‍ ഫോണ്‍ സാംസങ് അവതരിപ്പിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *