Your Image Description Your Image Description

തിരുവനന്തപുരം: വെള്ളറട സര്‍ക്കാര്‍ യു.‌പി സ്‌കൂളിൻ്റെ വാതിൽ മുറിച്ച് അകത്തുകടന്ന് മോഷണം. സ്‌കൂള്‍ ഓഫീസ് കെട്ടിടത്തിന്റെ പ്രധാന വാതിൽ യന്ത്ര സഹായത്താല്‍ മുറിച്ച് മാറ്റിയ ശേഷമാണ് മോഷ്ടാവ് ഓഫീസിനുള്ളില്‍ കടന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. ഫോറൻസിക് അധികൃതരും വിരലടയാള വിദഗ്ധരും ഡോഗ് സ്‌കോഡും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.ഓഫീസിനുള്ളില്‍ ഉണ്ടായിരുന്ന വിലപിടിപ്പുള്ള സാധനങ്ങളും ഫയലുകളുമെല്ലാം വലിച്ചെറിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.

എന്നാൽ എന്തെല്ലാമാണ് കവര്‍ച്ച നടന്നിട്ടുള്ളതെന്ന് വ്യക്തമായ സൂചന ഇതുവരെയും ലഭിച്ചിട്ടില്ല. വിലപിടിപ്പുള്ള ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് സ്കൂൾ അധികൃതർ പറയുന്നു. ഏത് സമയത്താണ് സ്‌കൂളിനുള്ളില്‍ മോഷ്ടാവ് കടന്ന് കവര്‍ച്ച നടത്തിയത് എന്നതിനെക്കുറിച്ചും മനസിലാക്കാനായിട്ടില്ലന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *