Your Image Description Your Image Description

കോൺഗ്രസിലെ കൂട്ടയടി ഒഴിവാക്കി അടുത്ത ഇലക്ഷന് അധികാരം പിടിക്കാൻ വേണ്ടി സമാധാന ചർച്ചയ്ക്ക് ഗുജറാത്തിലെ സബർമതി തീരത്ത് ധ്യാനത്തിൽ ഇരിക്കാൻ പോയ കോൺഗ്രസുകാർ തമ്മിൽതല്ലി ചാവുന്ന എല്ലാ ലക്ഷണവും ഉണ്ട്. നീ അങ്ങോട്ട് മാറി നിൽക്ക് രാഹുലേ ഞങ്ങൾ തമ്മിൽ തല്ലി തീർക്കട്ടെ എന്നാണ് മുതിർന്ന കോൺഗ്രസ് നേതാക്കളുടെ പക്ഷം. നേരത്തെ തന്നെ കേരളത്തിലെ കോൺഗ്രസുകാർക്ക് ഇടയിൽ വയസ്സന്മാർ അധികാരത്തിൽ ഇരിക്കുന്നു എന്നും ഒരു തരത്തിലും ചെറുപ്പക്കാർക്ക് വേണ്ടി ഒഴിഞ്ഞു കൊടുക്കാൻ തയ്യാറാകുന്നില്ല എന്നുമുള്ള ശക്തമായ ആരോപണങ്ങൾ ഉണ്ടായിരുന്നു. ഈ കാര്യങ്ങളൊക്കെ പരിഗണിച്ചുകൊണ്ടാണ് സമ്മേളനത്തിൽ ചർച്ച നടത്തി സമവായത്തിലെത്താൻ തീരുമാനമായത്. എന്നിട്ട് എന്ത് കാര്യം ഉണ്ടായി ഒന്നും ഉണ്ടായില്ല തമ്മിൽ തല്ല് ഒന്നുകൂടി കൊഴുത്തു എന്ന് വേണമെങ്കിൽ പറയാം. മോദിയുടെ മടയിൽ പോയി ബിജെപി വോട്ട് കൂടി പിടിച്ചു കൊണ്ടു വരുമെന്നും പറഞ്ഞു പോയവരാണ് ഇപ്പോൾ സ്വന്തം പല്ലും നഖവും ഉപയോഗിച്ച് തോളിൽ കയ്യിട്ടു നടന്നവനെ മാന്തുന്നത്. കെപിസിസി പുനസംഘടനയിൽ കടുംപിടുത്തം തുടർന്ന് കെ . സുധാകരൻ. സുധാകരൻ പക്ഷത്തുള്ള ഒരു വിഭാഗം സുധാകരനെ നിലനിർത്തിയെ പറ്റൂ എന്ന കടുംപിടുത്തത്തിൽ ആണ് എന്നാൽ തീർച്ചയായും ആസ്ഥാനത്തേക്ക് മറ്റൊരാൾ വരണം എന്ന അതേ കടുംപിടുത്തത്തിൽ തന്നെയാണ് ഹൈക്കമാന്റും നിലകൊള്ളുന്നത്. മാനത്തെ സംഘടന വളരെ ദുർബലമാണ് എന്നും പുനസംഘടന വഴി മാത്രമേ സംസ്ഥാനത്തുള്ള കോൺഗ്രസിന്റെ അധപതനം ഇല്ലാതാക്കി ഉയർന്നു വരാൻ കഴിയൂ എന്നുമുള്ള ആശയങ്ങളാണ് ഹൈക്കമാൻഡ് മുന്നോട്ടുവെച്ചതെങ്കിലും ഇതൊന്നും അനുസരിക്കാൻ സുധാകരനും സുധാകരൻ പക്ഷവും തയ്യാറല്ല. സംസ്ഥാനത്ത് പുനസംഘടന അനിവാര്യമാണ് എന്ന് ദീപാവദാസ് മുനിഷി നേരത്തെ തന്നെ റിപ്പോർട്ട് നൽകിയിരുന്നു അതിന്റെ അടിസ്ഥാനത്തിൽ പുനസംഘടന ഉറപ്പായും ഉണ്ടാകുമെന്നുള്ള തീരുമാനവും നേരത്തെ കോൺഗ്രസ് നേതാക്കളെ അറിയിച്ചിട്ടുണ്ടായിരുന്നു എന്നാൽ ഇപ്പോൾ കെ സുധാകരനെ മാത്രമാണ് ആ സ്ഥാനത്തുനിന്ന് നീക്കുന്നത് ഇതിനെതിരെയാണ് ശക്തമായ അത് അതിർത്തി കോൺഗ്രസിന് ഇടയിൽ നിന്നുതന്നെ ഉയർന്നുകേൾക്കുന്നത്. ശക്തരായ ചെറുപ്പക്കാരൻ മുന്നണിയിലേക്ക് കൊണ്ടുവന്ന കെ സുധാകരനെ പോലെ കാലാകാലങ്ങളായി കഴിവുള്ള പ്രകടനം കാഴ്ചവയ്ക്കാൻ കഴിയാതെ ഇരിക്കുന്നവരെ ഒക്കെ മറ്റു സംസ്ഥാനങ്ങളിൽ കോൺഗ്രസ് പ്രസ്ഥാനത്തിനിടയിൽ ചെയ്തതുപോലെ നീക്കം ചെയ്യാനുള്ള ഹൈക്കമാനിനെ തീരുമാനത്തിന് സുധാകരൻ അംഗീകരിച്ചിട്ടില്ല. ഇനി അതല്ല താൻ പോകണമെങ്കിൽ ബീഡി സതീശന് കൂടിയെടുത്ത് പുറത്തു കളയണമെന്ന് ഉറച്ച നിലപാടിലാണ് സുധാകരൻ മുൻകാലങ്ങളിലൊക്കെ കെപിസിസി അധ്യക്ഷനെ മാറ്റുന്നതിനൊപ്പം പ്രതിപക്ഷനേതാവിനെ കൂടി മാറ്റാറുണ്ടായിരുന്നു ഇപ്രാവശ്യം അങ്ങനെയൊരു ആലോചന ഇല്ലാത്തതിനെ സുധാകരൻ ശക്തമായി വിമർശിക്കുന്നുണ്ട്. എന്നാൽ ഹൈത്തമാനനെ സംബന്ധിച്ചിടത്തോളം കെപിസിസി ഭാരവാഹികളെ നിർണയിക്കേണ്ട അനിവാര്യതയുണ്ട് അതിനുശേഷം വേണം ഡിസിസി ഭാരവാഹികൾക്കിടയിൽ അഴിച്ചു പണി നടത്താൻ എന്നാൽ സുധാകരൻ ഇടഞ്ഞുനിൽക്കുന്നതുകൊണ്ടുതന്നെ കേരളത്തിലെ കോൺഗ്രസ് നേതൃത്വം പിന്നെയും തമ്മിൽ തല്ലിന്റെ പേരിൽ പൊതുജനങ്ങൾക്കിടയിൽ അപഹാസ്യരാവുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *