Your Image Description Your Image Description

ശോഭാ സുരേന്ദ്രൻ കേരളത്തിലെ ബിജെപി അധ്യക്ഷൻ ആകാൻ വേണ്ടി ലക്ഷങ്ങളും കോടികളും സമ്പാദിക്കാൻ കുറെ ഓടി നടന്നതാണ് എന്നിട്ട് കാര്യം നടന്നതുമില്ല അധികാരം ഒടുവിൽ ഒരു വരത്തൻ കൊണ്ടും പോയി. അന്ന് തുടങ്ങിയ മനപ്രയാസം ആണെന്ന് തോന്നുന്നു. എന്താണ് പറയുന്നതെന്ന് കാര്യത്തിൽ യാതൊരു ബോധവും നേരത്തേയില്ല ഇപ്പോൾ അത് ഒട്ടുമില്ല. ആശാ തൊഴിലാളികൾക്ക് ഉത്തർപ്രദേശിൽ രണ്ടു മണിക്കൂറും മൂന്നുമണിക്കൂറും ജോലി ചെയ്യുന്നതിനാണ് ശമ്പളം കൊടുക്കുന്നതെന്നും അത് കേരളത്തിലെ ആശാത്തൊഴിലാളികളെ പോലെ ഒരു ദിവസം മുഴുവൻ ചെയ്യുന്ന ജോലിയുടെ കൂലി അല്ല എന്ന് ഇതു തമ്മിൽ താരതമ്യം ചെയ്യുമ്പോൾ ഉത്തർപ്രദേശിലെ ആശാത്തൊഴിലാളികൾക്ക് എന്തുകൊണ്ടും ലാഭമാണ് എന്നൊക്കെയാണ് ശോഭാ സുരേന്ദ്രൻ ഇപ്പോൾ വാദിക്കുന്നത്. അവിടെ ആശാത്തൊഴിലാളികളെ വേണ്ട രീതിയിൽ ഉപയോഗപ്പെടുത്താത്തത് കൊണ്ടല്ലേ എന്ന മറു ചോദ്യത്തിനാണ് ഏറ്റവും വലിയ തമാശ ശോഭ പറഞ്ഞത് ഉത്തർപ്രദേശിലെ ആശുപത്രികളിൽ ഒക്കെ ആവശ്യത്തിന് അധികം ഡോക്ടർമാരും നേഴ്സുമാരും സന്നദ്ധപ്രവർത്തകരും ഒക്കെ ഉണ്ടത്രേ. അത് നമ്മൾ കണ്ടതാണല്ലോ. ഉത്തർപ്രദേശിലെ സാധാരണക്കാരുടെ ജീവിതം എത്രകണ്ട് നരക തുല്യമാണ് എന്ന് പല ആവർത്തി കണ്ടും കേട്ടും ബോധ്യമുള്ളവരാണ് ഈ കേരളത്തിൽ ഇരിക്കുന്ന മനുഷ്യർ എന്ന് ശോഭ ഒരല്പം എങ്കിലും ഓർത്താൽ മതി. മരിച്ച കുഞ്ഞിനെ ഒക്കത്തിടത്തും സൈക്കിളിൽ കെട്ടിവെച്ചും വരെ കൊണ്ടുപോകേണ്ടി വരുന്ന രക്ഷകർത്താക്കൾ ഇപ്പോഴും മാതൃശിശു മരണനിരക്ക് കുറയ്ക്കാൻ കഴിയാത്ത സംസ്ഥാനം ജനങ്ങളുടെ ജീവിതനിലവാരം വളരെ പരിതാപാവസ്ഥയിലുള്ള സംസ്ഥാനം. അവിടെ ആകെയുള്ളത് കൊല്ലും കൊലയും മത തീവ്രവാദവും മാത്രമാണ്. ക്ഷേത്രങ്ങൾ പണിയണമെന്നും പറഞ്ഞ് മുസ്ലീങ്ങളെ കൊന്നൊടുക്കുന്നു. പൊതുവഴിക്കും കക്കൂസിനും പോലും ഹിന്ദു പേര് ചേർക്കുന്നു പള്ളികൾ മൂടിയിടുന്നു തച്ചുടയ്ക്കുന്നു മിനിമം വിദ്യാഭ്യാസം പോലും അവിടെയുള്ള കുട്ടികൾക്ക് പോലും നിഷേധിക്കുന്നു. എന്നിട്ടാണ് പറയുന്നത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ആരോഗ്യരംഗം അത്രമേൽ മെച്ചപ്പെട്ടതാണെന്ന്. കഴിഞ്ഞ കോവിഡ് കാലത്തൊക്കെ എത്ര മെച്ചപ്പെട്ട ആരോഗ്യരംഗമാണ് അവിടെയുള്ളത് എന്ന് കേരളത്തിലെ ജനങ്ങൾ കണ്ടതാണ് സുരക്ഷിതരായിരുന്നാണവർ അത് കണ്ടതെന്ന് ഓർക്കണം. വൻകിട ലോക രാഷ്ട്രങ്ങൾ പോലും കേരളത്തിന്റെ ആരോഗ്യരംഗത്തെ അസൂയാവഹമായി നോക്കിക്കാണുന്ന ഒരു കാലഘട്ടത്തിലാണ് ശോഭാസുരേന്ദ്രനെ പോലെ ബോധവും വിവരവുമില്ലാതെ ഒരാൾ വന്നിരുന്നു ഇതൊക്കെ വിളിച്ചു പറയുന്നത്. ഇതിനൊക്കെ പുറമേയാണ് ഗ്യാസിന് ഒരു 50 രൂപ കൂടുതൽ കൊടുത്താൽ എന്താ ഗ്യാസ് ഇല്ലാത്ത ലക്ഷക്കണക്കിന് സ്ത്രീകൾക്ക് അതിന്റെ ഉപയോഗം ലഭിക്കുന്നില്ലേ എന്ന് ശോഭ ചോദിക്കുന്നത്. കേരളത്തിലെ സ്ത്രീകളൊക്കെ ശോഭയെ പോലെ ഇല്ലാത്ത ന്യായം പറഞ്ഞ് പാർട്ടിയുടെ വാലും പിടിച്ചു നടന്ന് കീശ വീർപ്പിച്ചു വച്ചിരിക്കുന്ന അവരല്ല 50 രൂപയ്ക്ക് അതിന്റെ വില തന്നെ പലർക്കും ഉണ്ട്. ഇനി അതൊക്കെ പോട്ടെ സബ്സിഡി എന്നും പറഞ്ഞ് ഒരു പ്രഹസനം ഇറക്കിയിട്ട് എന്തായി ഇന്നുവരെ ഒരാളുടെയും അക്കൗണ്ടിലേക്ക് അത് വന്നതായി ഒരു ചരിത്ര രേഖകളും പറയുന്നില്ല. കേരളത്തിലെ ആശാത്തൊഴിലാളികളെ കൊണ്ട് എന്തൊക്കെയോ ഭീകര പണികളൊക്കെ കേരള സംസ്ഥാനം ചെയ്യിച്ചു എന്നാണ് ശോഭയുടെ മറ്റൊരു വാദം ഈ പറയുന്ന ശോഭ ഉൾപ്പെടെ കോവിഡ്ക്കാലത്ത് ഈ ആശാത്തൊഴിലാളികളുടെ സേവനം ഉപയോഗപ്പെടുത്തിയിട്ടുണ്ടായിരുന്നു അത്രമാത്രം ആശാത്തൊഴിലാളികളോട് സർക്കാർ കാണിക്കുന്നത് ക്രൂരത യാണെങ്കിൽ അത് അന്ന് പറഞ്ഞിട്ട് ആ സേവനം ഉപേക്ഷിക്കേണ്ട ആയിരുന്നോ. ആശാത്തൊഴിലാളികളോട് ഇത്രയും സ്നേഹം ഉണ്ടായിട്ടാണോ അവരെ സ്ഥിരം തൊഴിലാളികൾ ആക്കുന്നില്ല എന്ന് കേന്ദ്രസർക്കാർ തീരുമാനമെടുത്തപ്പോൾ ഇൻസെന്റീവ് ഉയർത്താൻ ഒരു ഉദ്ദേശവും ഇല്ല എന്ന് ജെ. പി നദ്ധ ഉറപ്പിച്ചു പറഞ്ഞപ്പോൾ മിണ്ടാട്ടം മുട്ടി ഇരുന്നത്. ഇത്രയേറെ മികച്ച ആരോഗ്യ കേന്ദ്രങ്ങളും ആശുപത്രികളും സൗകര്യങ്ങളും ഉള്ള കേരളം പോലെ ഒരു സംസ്ഥാനത്തിനെ പറ്റിയാണ് അറിവും ബോധവും വിവരവുമുള്ള പത്രക്കാരെ ഉൾപ്പെടെ വിളിച്ചിരുത്തി ശോഭ ഈ വിടുവായിത്തരം പറയുന്നത് എന്നോർക്കണം ഒരല്പം ഉളുപ്പ് അത് നല്ലതാണ് ശോഭേ

Leave a Reply

Your email address will not be published. Required fields are marked *