Your Image Description Your Image Description

പന്തളം : പത്ത് മിനിറ്റിനുള്ളിൽ ഇരുകൈകളുമുപയോഗിച്ച് 100 പ്രശസ്തരുടെ രേഖാചിത്രങ്ങൾ വരച്ച് ‘ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ചിത്രകാരൻ ‘ എന്ന ലോകറെക്കോർഡ് നേട്ടം കൈവരിച്ച ഡോ. ജിതേഷ്ജിയ്ക്ക് ലോകറെക്കോർഡ് കീർത്തിപത്രവും ഗോൾഡ് മെഡലും കേരളനിയമസഭ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ കൈമാറി.

ലോകറെക്കോർഡ് ജേതാവ് സ്കൂൾ വിദ്യാഭ്യാസം നടത്തിയ നരിയാപുരം സെന്റ് പോൾസ് ഹൈസ്‌കൂളാണ് ആദരണസഭയൊരുക്കിയത്. സ്കൂൾ പി. ടി. ഏ പ്രസിഡന്റ് ജിനു മത്തായി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നരിയാപുരം ഇമ്മാനുവേൽ ഓർത്തഡോക്സ് വലിയപള്ളി സഹവികാരി എബിൻ മാത്യു സഖറിയ ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലാലി ജോൺ, സ്കൂൾ മാനേജർ ബിജു.എം.തോമസ്, ചലച്ചിത്ര നടൻ നരിയാപുരം വേണുഗോപാൽ, ഫിലിം ആർട്ട് ഡയറക്ടർ ശരത് ഒരിപ്പുറം, സ്കൂൾ ഹെഡ്മിസ്ട്രസ് റിനി.ടി. മാത്യു , സ്റ്റാഫ് സെക്രട്ടറി അമ്പിളി സി. ആർ, അദ്ധ്യാപകരായ ജോസ് സാം, മാത്യു.സി. ഡേവിഡ്, സുജ ഫിലിപ്പ്, കെ. പി. അനിൽ കുമാർ, കന്നി എസ്. നായർ തുടങ്ങിയവർ പ്രസംഗിച്ചു.

കലാരംഗത്ത് ശ്രദ്ധേയ സംഭാവന നൽകിയ ശബ്ദാനുകരണ കലാകാരനും സിനിമ -സീരിയൽ നടനുമായ നരിയാപുരം വേണുഗോപാൽ, ‘ആടുജീവിതം’ സിനിമയുടെ സഹ ആർട്ട് ഡയറക്ടർ ശരത് ഒരിപ്പുറം എന്നിവരെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു

Leave a Reply

Your email address will not be published. Required fields are marked *