Your Image Description Your Image Description

ഷാര്‍ജ: വർദ്ധിച്ചു വരുന്ന കൊതുക് ശല്യത്തിന് സമഗ്ര ക്യാമ്പയിനുമായി ഷാര്‍ജ സിറ്റി മുനിസിപ്പാലിറ്റി. കൊതുകുകളുടെ വ്യാപനം കണ്ടെത്തുന്നതിനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 90 സ്മാര്‍ട്ട് ട്രാപ്പുകള്‍ മുനിസിപ്പാലിറ്റി സ്ഥാപിച്ചു. താമസ മേഖലകള്‍, പൊതു പാര്‍ക്കുകള്‍, പൊതുയിടങ്ങള്‍ എന്നിവിടങ്ങളിലാണ് സ്മാര്‍ട്ട് ട്രാപ്പുകള്‍ സ്ഥാപിച്ചത്.

രോഗവാഹകരായ കൊതുകുകളില്‍ നിന്ന് ജനത്തെ രക്ഷപ്പെടുത്തുകയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് ഹെല്‍ത്ത് കണ്‍ട്രോള്‍ ആന്‍ഡ് സേഫ്റ്റി ഡിമാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ജമാല്‍ അല്‍ മസ്മി പറഞ്ഞു.

സൗരോര്‍ജത്തില്‍ 24 മണിക്കൂറും സ്മാര്‍ട്ട് ട്രാപ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനാല്‍ കാര്യക്ഷമത ഉറപ്പുവരുത്താനാകും.
പരിശീലനം നേടിയ വിദഗ്ധരെ ഉപയോഗിച്ച് മുനിസിപ്പാലിറ്റി സ്മാര്‍ട്ട് ട്രാപ്പുകള്‍ സാറ്റലൈറ്റ് സംവിധാനത്തിലൂടെ നിരീക്ഷിക്കും. കൊതുകുകള്‍ പെരുകുന്നതായി കണ്ടെത്തിയാല്‍ അത്തരം സ്ഥലങ്ങളിലേക്ക് കൊതുകു നശീകരണത്തിനായി പ്രത്യേക സംഘത്തെ അയക്കും. കൊതുക് കെണികള്‍, ഫോഗിങ് മെഷീനുകള്‍, ഏറ്റവും മികച്ച മിസ്റ്റ് സ്‌പ്രേയറുകള്‍ എന്നിവ ഉപയോഗിച്ചാണ് കീട നശീകരണ പ്രവര്‍ത്തനങ്ങള്‍ മുനിസിപ്പാലിറ്റി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *