Your Image Description Your Image Description

കുവൈത്ത്: സിറിയയ്ക്ക് വീണ്ടും സഹായം എത്തിച്ച് കുവൈറ്റ്. സി​റി​യ​യി​ലേ​ക്ക് ആം​ബു​ല​ൻ​സും വൈ​ദ്യ​സ​ഹാ​യ​വുമാണ് എത്തിച്ചത്. ഡ​മ​സ്ക​സ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് ദു​രി​താ​ശ്വാ​സ സ​ഹാ​യ​വു​മാ​യി കു​വൈ​ത്തി​ൽ ​നി​ന്ന് മൂ​ന്നാ​മ​ത്തെ വി​മാ​നം പു​റ​പ്പെ​ട്ടു. ‘കു​വൈ​ത്ത് നി​ങ്ങ​ളു​ടെ കൂ​ടെ’ കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യാ​ണ് സിറിയയിലേക്കുള്ള സ​ഹാ​യം തുടരുന്നത്.

ര​ണ്ട് ആം​ബു​ല​ൻ​സു​ക​ളും 35 ട​ൺ ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ഹിക​ളും വൈ​ദ്യ​സ​ഹാ​യ​ങ്ങ​ളും അ​ട​ങ്ങി​യ പു​ന​ര​ധി​വാ​സ സ​ഹാ​യ​മാ​ണ് സി​റി​യ​യി​ലേ​ക്ക് അ​യ​ച്ച​ത്. സ​ർ​ക്കാ​ർ മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ​യും വി​വി​ധ ചാ​രി​റ്റ​ബി​ൾ സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് എ​യ​ർ​ലി​ഫ്റ്റ് സം​ഘ​ടി​പ്പി​ച്ച​ത്. അതേസമയം സി​റി​യ​യി​ല്‍ സ്ഥി​ര​ത കൈ​വ​രി​ക്കു​ന്ന​തു​വ​രെ ജ​ന​ങ്ങ​ള്‍ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ള്‍ തു​ട​രു​മെ​ന്ന് കു​വൈ​ത്ത് റി​ലീ​ഫ് സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഡോ. ​ഇ​ബ്രാ​ഹിം അ​ൽ സാ​ലി​ഹ് വ്യ​ക്ത​മാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *