Your Image Description Your Image Description

തിരുവനന്തപുരം : പി വി അന്‍വറിന്റെ കോണ്‍ഗ്രസ് പ്രവേശനം പാര്‍ട്ടി തലത്തില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമാണ്. കോണ്‍ഗ്രസ് അന്‍വറിന് എതിരല്ല. കോണ്‍ഗ്രസിലേക്ക് വരാനുള്ള സന്നദ്ധത അദ്ദേഹം അറിയിച്ചിരുന്നില്ലെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.

കെ സുധാകരന്റെ പ്രതികരണം………

അൻവറിന് അൻവറിന്റെ അഭിപ്രായമുണ്ട്. അത് അൻവറിന്റെ മാത്രം അഭിപ്രായമെന്ന്. കോൺഗ്രസ് എന്ന് പറയുന്നത് പി വി അൻവർ അല്ല. ഞങ്ങൾക്ക് ഞങ്ങളുടേതായ നയമുണ്ട്.

അൻവറിന് അനുകൂലവും അല്ല എതിരും അല്ല. അദ്ദേഹത്തോട് വെറുപ്പുമില്ല മതിപ്പുമില്ല. വി എസ് ജോയെ സ്ഥാനാർഥി ആക്കണമെന്ന് പറഞ്ഞത് അൻവറിൻറെ അഭിപ്രായം. ഇതൊരു അസ്വാഭാവികമായ സന്ദർഭമാണ്. എല്ലാവരുമായി ഒന്നിച്ചിരുന്നു തീരുമാനമെടുക്കും.

അന്‍വറിന്റെ കോണ്‍ഗ്രസ് പ്രവേശനം പാര്‍ട്ടി തലത്തില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമാണ്. കോണ്‍ഗ്രസ് അന്‍വറിന് എതിരല്ല. കോണ്‍ഗ്രസിലേക്ക് വരാനുള്ള സന്നദ്ധത അദ്ദേഹം അറിയിച്ചിരുന്നില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *