Your Image Description Your Image Description

കു​വൈ​ത്ത് സി​റ്റി: സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​ലും ലിം​ഗ​സ​മ​ത്വ​ത്തി​ലും ശ്ര​ദ്ധ ന​ൽ​കി കുവൈറ്റ്‌. ജോ​ർ​ജ് ടൗ​ൺ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ വി​മ​ൻ പീ​സ് ആ​ൻ​ഡ് സെ​ക്യൂ​രി​റ്റി റിപ്പോർട്ട് പ്ര​കാ​രം സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​ൽ 177 രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ കു​വൈ​ത്ത് 61ാം സ്ഥാ​ന​ത്താ​ണ്. രാ​ജ്യ​ത്തെ എ​ല്ലാ പൗ​ര​ൻ​മാ​ർ​ക്കും ഭ​ര​ണ​ഘ​ട​ന തു​ല്യ​ത ഉ​റ​പ്പു​ന​ൽ​കു​ന്നു​ണ്ട്. വി​ക​സ​ന പ​ദ്ധ​തി​ക​ൾ, സാ​മൂ​ഹി​ക​വും സാ​മ്പ​ത്തി​ക​വും രാ​ഷ്ട്രീ​യ​വു​മാ​യ മേ​ഖ​ല​ക​ൾ എ​ന്നി​വ​യി​ൽ സ്ത്രീ​ക​ളു​ടെ പ​ങ്ക് വി​പു​ലീ​ക​രി​ക്കു​ക​യും അ​വ​രെ പ്ര​ത്യേ​ക​മാ​യി അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യും ചെയ്യുന്നുണ്ട്.

രാജ്യത്തെ സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ 48 ശ​ത​മാ​ന​വും പൊ​തു​മേ​ഖ​ല​യി​ൽ 60 ശ​ത​മാ​ന​വും സ്ത്രീ​ക​ൾ ആണ്. 28 ശ​ത​മാ​നം സ്ത്രീ​ക​ൾ എ​ക്സി​ക്യു​ട്ടീ​വ് സ്ഥാ​ന​ങ്ങ​ൾ വ​ഹി​ക്കു​ന്നു. നി​ല​വി​ലെ സർക്കാരിൽ മൂ​ന്ന് വ​നി​താ മ​ന്ത്രി​മാ​ർ ഉ​ൾ​പ്പെ​ടു​ന്നു. പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ലെ സീ​നി​യ​ർ, എ​ക്‌​സി​ക്യു​ട്ടീ​വ് ത​സ്തി​ക​ക​ളി​ൽ 47 ശ​ത​മാ​ന​വും മി​ലി​റ്ററി എ​ൻ​ജി​നീ​യ​റി​ങ് മേ​ഖ​ല​യി​ൽ 43 ശ​ത​മാ​ന​വും വ​നി​ത​ക​ളാ​ണ്.
പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​നി​ൽ നാ​ല് സ്ത്രീ​ക​ളെ മാ​നേ​ജ​ർ​മാ​രാ​യി നി​യ​മി​ച്ചി​ട്ടു​ണ്ട്. 88 പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ​മാ​രും 19 ജ​ഡ്ജി​മാ​രും വ​നി​ത​ക​ളാ​യും ഉ​ണ്ട്. കു​വൈ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി 19 വ​നി​ത​ക​ൾ അ​മീ​രി ഗാ​ർ​ഡി​ലു​ണ്ട്. 900ല​ധി​കം വ​നി​ത പൊ​ലീ​സു​കാ​രു​മു​ണ്ട്. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് 144 വ​നി​ത ന​യ​ത​ന്ത്ര​ജ്ഞ​ർ ഉ​ണ്ട്. മൊ​ത്തം ന​യ​ത​ന്ത്ര​ജ്ഞ​രു​ടെ 22 ശ​ത​മാ​ന​മാ​ണി​ത്.

കു​വൈ​ത്ത് പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​നി​ലെ മൊ​ത്തം തൊ​ഴി​ലാ​ളി​ക​ളി​ൽ 54 ശ​ത​മാ​ന​വും സ്ത്രീ​ക​ളാ​ണ്. സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് കു​വൈ​ത്തി​ലെ എ​ക്സി​ക്യൂട്ടിവ് ത​സ്തി​ക​ക​ളി​ൽ 41 ശ​ത​മാ​ന​വും ബാ​ങ്കു​ക​ളി​ൽ 35 ശ​ത​മാ​ന​വും ബാ​ങ്കി​ങ് മേ​ഖ​ല​യി​ലെ എ​ക്സി​ക്യുട്ടി​വ് ജോ​ലി​ക​ളി​ൽ 26 ശ​ത​മാ​ന​വും സ്ത്രീ​ക​ളാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *