Your Image Description Your Image Description

കോ​ഴി​ക്കോ​ട്: ക​ര്‍​ണാ​ട​ക ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ബ​സി​ല്‍ യു​വ​തി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ഉ​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പ്ര​തി കോ​ഴി​ക്കോ​ട്ട് പി​ടി​യി​ൽ. മ​ല​പ്പു​റം ഈ​ശ്വ​ര​മം​ഗ​ലം സ്വ​ദേ​ശി മു​സ്ത​ഫ ആ​ണ് പി​ടി​യി​ലാ​യ​ത്.യുവാവിനെ നടക്കാവ് പോലീസ് കസ്റ്റഡിയില്‍ എടുത്തു. എറണാകുളത്ത് നിന്ന് കോഴിക്കോട് വഴി കര്‍ണാകയിലെ ഹസ്സനിലേക്ക് പോകുന്ന ബസ്സില്‍ വെച്ചായിരുന്നു അതിക്രമം.

കോ​ട്ട​യം സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി​ക്ക് നേ​രെ​യാ​ണ് അ​തി​ക്ര​മം ഉ​ണ്ടാ​യ​ത്. ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം ഉണ്ടായത്.എ​ട​പ്പാ​ളി​ല്‍ നി​ന്നാ​ണ് പ്ര​തി ബ​സി​ല്‍ ക​യ​റി​യ​ത്. എ​റ​ണാ​കു​ള​ത്ത് നി​ന്നാ​ണ് യു​വ​തി ബ​സി​ല്‍ യാ​ത്ര പു​റ​പ്പെ​ട്ട​ത്. പ്രതി യുവതിയുടെ സമീപമാണ് ഇരുന്നത്.

പ്ര​തി ബ​സി​ല്‍ ക​യ​റി​യ​പ്പോ​ള്‍ മു​ത​ല്‍ യു​വ​തി​യെ ശ​ല്യ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ബ​സ് കോ​ഴി​ക്കോ​ട്ട് എ​ത്തി​യ​പ്പോ​ള്‍ ഇ​വ​ർ ബ​ഹ​ളം വെ​ച്ച​തോ​ടെ, മ​റ്റു യാ​ത്ര​ക്കാ​രും ബ​സി​ലെ ജീ​വ​ന​ക്കാ​രും ഇ​ട​പെ​ട്ടു.ഇ​തോ​ടെ ബ​സ് നേ​രേ ന​ട​ക്കാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യ ശേ​ഷം പ്ര​തി​യെ കൈ​മാ​റു​ക​യാ​യി​രു​ന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *