Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​നി​യെ പ്ര​ണ​യം ന​ടി​ച്ച് പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. വെ​മ്പാ​യം സ്വ​ദേ​ശി അരുണിനെയാണ് വ​ട്ട​പ്പാ​റ പോലീസ് പിടികൂടിയത്.

പ്ര​തി​യു​ടെ ഓ​ട്ടോ​യി​ലാ​ണ് വി​ദ്യാ​ർ​ഥി​നി സ്കൂ​ളി​ലും ട്യൂ​ഷ​നും പോ​യി​രു​ന്ന​ത്.സ്കൂ​ളി​ലേ​ക്കും ട്യൂ​ഷ്യ​നും ഓ​ട്ടോ​യി​ൽ കൊ​ണ്ടു പോ​കു​ന്ന​തി​നി​ടെ അ​രു​ൺ പെ​ണ്‍​കു​ട്ടി​ക്ക് മൊ​ബൈ​ൽ ഫോ​ണ് വാ​ങ്ങി ന​ല്കി. പി​ന്നീ​ട് പെ​ൺ​കു​ട്ടി​യെ പ്ര​ലോ​ഭി​പ്പി​ച്ച് പീ​ഡ​ന​ത്തി​ര​യാ​ക്കു​ക​യാ​യി​രു​ന്നു.

പ്ര​തി​യു​ടെ ഭീ​ഷ​ണി മൂ​ലം പെ​ൺ​കു​ട്ടി ഇ​ക്കാ​ര്യം ആ​രോ​ടും പ​റ​ഞ്ഞി​രു​ന്നി​ല്ല. അ​ടു​ത്തി​ടെ പെ​ണ്‍​കു​ട്ടി​യു​ടെ പെ​രു​മാ​റ്റ​ത്തി​ൽ അ​സ്വ​ഭാ​വി​ക​ത തോ​ന്നി ബ​ന്ധു​ക്ക​ൾ വി​ശ​ദ​മാ​യി ചോദ്യം ചെയ്തപ്പോളാണ് വി​വ​രം പു​റ​ത്തു വ​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *