Your Image Description Your Image Description

ഡ​ൽ​ഹി:ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബ​ലാ​ത്സം​ഗം ചെ​യ്ത പ്ര​തി​യെ വി​വാ​ഹം ചെയ്യാൻ യു​വ​തിയോട് ആവശ്യപ്പെട്ട് പോലീസ്. 19 കാ​രി​യാ​യ യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത സം​ഭ​വ​ത്തി​ൽ പ​രാ​തി​യു​മാ​യി പോലീസ് സ്റ്റേഷനിൽ ചെന്നപ്പോളാണ് പ്ര​തി​യെ വി​വാ​ഹം ചെ​യ്യാ​ൻ യു​വ​തി​യോട് പോ​ലീ​സ് നിർബന്ധിച്ചത്.

യു​വ​തി​യു​ടെ കു​ടും​ബം ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​തോ​ടെ പ്ര​തി​യാ​യ കോ​ട്വാ​ലി സ്വ​ദേ​ശി സാ​ജി​ദ് അ​ലി​യെ (35) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.യു​വ​തി​യു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​യ​ശേ​ഷം തു​ട​ർ​ച്ച​യാ​യി പീ​ഡി​പ്പി​ച്ചെ​ന്നും പി​ന്നീ​ട് പ​രാ​തി ന​ൽ​കു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​പ്പോ​ൾ പ്ര​തി​ക​ൾ വീ​ഡി​യോ ഉ​പ​യോ​ഗി​ച്ച് യു​വ​തി​യെ ബ്ലാ​ക്ക് മെ​യി​ൽ ചെ​യ്തെ​ന്നും പ​റ​യു​ന്നു.

 

Leave a Reply

Your email address will not be published. Required fields are marked *