Your Image Description Your Image Description

തോല്പെട്ടി :ബസിൽ കടത്താൻ ശ്രമിച്ച കഞ്ചാവും എം.ഡി.എം.എ.യും പിടികൂടി.കേരള-കർണാടക അതിർത്തിയായ തോല്പെട്ടി ചെക്പോസ്റ്റിൽ എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ വാഹനപരിശോധനയിൽ ഇരുനൂറ്‌ ഗ്രാമോളം എം.ഡി.എം.എ.യും രണ്ടുകിലോ കഞ്ചാവും കസ്റ്റഡിയിലെടുത്തത്.

ബെംഗളൂരു-മലപ്പുറം റൂട്ടിൽ സർവീസ് നടത്തുന്ന എ വൺ ബസിൽ നിന്നാണ് കഞ്ചാവും എം.ഡി.എം.എ.യും പിടിച്ചെടുത്തത്. പിടികൂടിയ എം.ഡി.എം.എ.ക്കുമാത്രം ആറുലക്ഷത്തോളം രൂപ വിലമതിക്കുമെന്ന് എക്സൈസ്.

ബസിന്റെ അടിഭാഗത്തെ കാബിനുള്ളിൽ കാർഡ്‌ബോർഡ് പെട്ടിക്കുള്ളിൽ മറ്റു സാധനങ്ങൾക്കൊപ്പം ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവും എം.ഡി.എം.എ.യും. ബെംഗളൂരുവിൽ നിന്ന് പാഴ്‌സലായി കയറ്റിയയച്ചതാണിത്. പാഴ്‌സൽ അയച്ച ആളിനെപ്പറ്റിയുള്ള വിവരവും ഉദ്യോഗസ്ഥർ ശേഖരിക്കുന്നുണ്ട്. ജി.പി.എസ്. സിഗ്നലിന്റെ സഹായത്തോടെയാണ് ലഹരി കടത്തുന്നതെന്നു കരുതുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *