Your Image Description Your Image Description

നെ​ടു​മ​ങ്ങാ​ട്: നി​രോ​ധി​ത ഗു​ളി​ക​ക​ളു​മാ​യി അ​ഞ്ചം​ഗ ക​വ​ർ​ച്ച സം​ഘം അറസ്റ്റിൽ. പേ​ട്ട സ്വ​ദേ​ശി അ​ഖി​ൽ (32), പാ​ലോ​ട് തെ​ന്നൂ​ർ സ്വ​ദേ​ശി സൂ​ര​ജ് (28), വ​ട്ട​പ്പാ​റ സ്വ​ദേ​ശി മി​ഥു​ൻ (28), കോ​ട്ട​യം സ്വ​ദേ​ശി വി​മ​ൽ (25), ക​ഴ​കൂ​ട്ടം മേ​നം​കു​ളം സ്വ​ദേ​ശി അ​ന​ന്ത​ൻ (24) എ​ന്നി​വ​രാ​ണ് അറസ്റ്റിൽ.

ഇ​ന്ന​ലെ പ​ന​വൂ​ർ പാ​ണ​യ​ത്ത് നി​ന്നു​മാ​ണ് ഇ​വ​രെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. മൂ​ന്ന് ബൈ​ക്കി​ലാ​യെ​ത്തി​യ ഇ​വ​രി​ൽ നി​ന്ന് ആ​യു​ധ​ങ്ങ​ളും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ഇ​ന്ന​ലെ മു​ഖ്യ പ്ര​തി​യാ​യ ഉ​ണ്ണി​യു​ടെ പ​രി​ച​യ​ക്കാ​ര​നാ​യ പൂ​വ​ത്തൂ​ർ സ്വ​ദേ​ശി സു​ജി​ത്തി​നെ നെ​ടു​മ​ങ്ങാ​ട്ടെ ബാ​റി​ൽ മ​ദ്യ​പി​ക്കാ​നാ​യി വി​ളി​ച്ച് വ​രു​ത്തി​യ ശേ​ഷം‌‌‌ ഉ​ണ്ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ബൈ​ക്കു​ക​ളി​ലാ​യി വ​ന്ന് ആ​യു​ധം കാ​ട്ടി ഭീ​ഷ​ണി പെ​ടു​ത്തി പ​ണം ക​വ​ർ​ച്ച ചെ​യ്യു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ വ​ല​യി​ലാ​യ​ത്. പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ര​വ​ധി കേ​സി​ലെ പ്ര​തി​ക​ളുടെ പേരിൽ ഉള്ളത്.കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *