Your Image Description Your Image Description

കോ​​ട്ട​​യം: അ​​യ്യ​​പ്പ​​ന്മാ​​രു​​ടെ വേ​​ഷം ധ​​രി​​ച്ച് മൊ​​ബൈ​​ല്‍ മോഷണം നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു. ത്രി​​പു​​ര സ്വ​​ദേ​​ശി ര​​വീ​​ന്ദ്ര ന​​ഗ​​ര്‍ സ്വ​​ദേ​​ശി​​യാ​​യ ര​​ഞ്ജി​​ത്ത് നാ​​ഥ് (50) ആ​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​ത്.

ക​​ഴി​​ഞ്ഞ ദി​​വ​​സം കോ​​ട്ട​​യം റെ​​യി​​ല്‍​വേ സ്റ്റേ​​ഷ​​നി​​ലാ​​ണ് മോഷണം ന​​ട​​ന്ന​​ത്. സ്റ്റേ​​ഷ​​നി​​ല്‍ വി​​ശ്ര​​മി​​ച്ചി​​രു​​ന്ന ആ​​ന്ധ്രാ സ്വ​​ദേ​​ശി​​യാ​​യ തീ​​ര്‍​ഥാ​​ട​​ക​ന്‍റെ മൊ​​ബൈ​​ല്‍ ഫോ​​ണാ​​ണ് ഇ​​യാ​​ള്‍ മോ​​ഷ്ടി​​ച്ച​​ത്.പ​​രാ​​തി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ റെ​​യി​​ല്‍​വേ പോ​​ലീ​​സ് എ​​സ്എ​​ച്ച്ഒ റെ​​ജി പി. ​​ജോ​​സ​​ഫി​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ സി​​സി​​ടി​​വി പ​​രി​​ശോ​​ധി​​ച്ച​​തി​​ലൂ​​ടെ​​യാ​​ണ് പ്ര​​തി​​യെ തി​​രി​​ച്ച​​റി​​ഞ്ഞ​​ത്.

തു​​ട​​ര്‍​ന്നു ന​​ട​​ത്തി​യ തെ​​ര​​ച്ചി​​ലി​​ല്‍ നാ​​ഗ​​മ്പ​​ടം ബ​​സ് സ്റ്റാ​​ന്‍​ഡി​​ല്‍ നി​​ന്നു​​മാ​​ണ് പ്ര​​തി​​യ പി​​ടി​​കൂ​​ടി​​യ​​ത്. ഇ​​യാ​​ളെ കോ​​ട​​തി​​യി​​ല്‍ ഹാ​​ജ​​രാ​​ക്കി റി​​മാ​​ന്‍​ഡ് ചെ​​യ്തു.

Leave a Reply

Your email address will not be published. Required fields are marked *