Your Image Description Your Image Description

ആളൂർ : ആളൂരിൽ വാടക ഫ്ലാറ്റിൽ താമസിക്കുന്ന അമ്മയേയും മകളേയും തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. വലപ്പാട് നമ്പട്ടി വീട്ടിൽ സുജി (32), മകൾ നക്ഷത്ര (അഞ്ച്) എന്നിവരെയാണ് ഫാനിൽ ഒരു സാരിയുടെ രണ്ട് തലയിലായി തൂങ്ങിമരിച്ചനിലയിൽ ഞായറാഴ്ച വൈകീട്ട് കണ്ടെത്തിയത്.

തലോർ കണ്ടംകുളത്തി വീട്ടിൽ സജിത്തിന്റെ ഭാര്യയാണ്. ആളൂർ കദളിച്ചിറയ്ക്ക് സമീപം കെ.വി ബിൽഡിങ്ങിലാണ് സംഭവം നടന്നത്. പൈപ്പ് തുറന്നിട്ട ശബ്ദം കേട്ട് നടത്തിയ അന്വേഷണത്തിൽ സംശയം തോന്നി വാതിൽ തുറന്നുനോക്കിയപ്പോഴാണ് തൂങ്ങി മരിച്ച ഇരുവരെയും കണ്ടത്. സംഭവസ്ഥലത്തുനിന്ന് പോലീസിന് ആത്മഹത്യ സൂചനയുള്ള കുറിപ്പ് കിട്ടിയിട്ടുണ്ട്.

രണ്ട് മാസം മുമ്പാണ് ഇവർ ഇവിടെ താമസം തുടങ്ങിയതെന്നും കൂടുതലൊന്നും അറിയില്ലെന്നുമാണ് നാട്ടുകാർ പറയുന്നത്. സുജി ലോട്ടറിക്കടയിൽ ജോലിക്ക് പോകുന്നുണ്ട്.സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

 

Leave a Reply

Your email address will not be published. Required fields are marked *