Your Image Description Your Image Description

മുഖം പാടുകളോ ചുളിവുകളോ ഇല്ലാതെ ക്ലിയർ ആയി കാണാനാണ് നാമെല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ പലർക്കും അതിന് കഴിയാതെ വരുന്നു. ശരിയായ രീതിയിൽ ചർമ്മത്തെ പരിപാലിക്കാതെ വരുമ്പോൾ കൂടുതലാളുകൾക്കും മുഖത്തുണ്ടാകുന്ന ഒന്നാണ് ബ്ലാക്ക് ഹെഡ്സ്. മൂക്കിലാണ് ബ്ലാക്ക് ഹെഡ്സ് പ്രത്യക്ഷപ്പെടുന്നത്. ഫേസ് വാഷോ, സോപ്പോ ഉപയോഗിച്ച് കഴുകിയാൽ ബ്ലാക്ക് ഹെഡ്സ് പോകുമെന്ന് പലരും കരുതും എന്നാൽ പൂർണ്ണമായും അവയെ ഈ രീതിയിൽ നീക്കം ചെയ്യാനാവില്ല. ചിലരാവട്ടെ ബ്ലാക്‌ഹെഡ് ഞെക്കിക്കളയാൻ ശ്രമിക്കും എന്നാൽ ഇത് ചർമ്മത്തിന് ദോഷം ചെയ്യും. പിന്നെന്താണ് ബ്ലാക്ക് ഹെഡ്സ് കളയാൻ വഴിയെന്നാണോ നിങ്ങൾ ചിന്തിക്കുന്നത് പാർലറിലൊന്നും പോയി പൈസ കളയണ്ട ആവശ്യമില്ല വീട്ടിൽ ബാക്കി വന്നിരിക്കുന്ന ഒരു പിടി ചോറ് മാത്രം കൊണ്ട് നമുക്ക് ബ്ലാക്ക് ഹെഡ് അകറ്റാം..

ചോറ്

കൊറിയന്‍ സൗന്ദര്യ സംരക്ഷണത്തിന്റെ ഒരു പ്രധാന ചേരുവയാണ് അരി, ചോറ് എന്നിവ. അതിന്റെ ഗുണം കൊറിയക്കാരുടെ ചര്‍മം നോക്കിയാല്‍ അറിയാം. കലകൾ ഇല്ലാത്ത നല്ല ഗ്ലാസ് ക്ലിയർ ആയിട്ടുള്ള ചർമമാണ് അവരുടേത്. അതുകൊണ്ട് തന്നെ ഇപ്പോൾ അരിയും ചോറും എല്ലാം നമ്മുടെ നാട്ടിലും വൈറലാണ്.

ചോറുകൊണ്ട് ചില ഫേസ് മാസ്കുകൾ പരീക്ഷിച്ചാലോ?

ചോറും, തേനും,തൈരും

ചോറ് ആദ്യം നല്ലതുപോലെ ഉടയ്ക്കണം. നല്ലതുപോലെ വെന്ത ചോറാണെങ്കിൽ വളരെ നല്ലത്. ശേഷം തൈരിലേയ്ക്ക് ഇത് ചേർക്കുക. ഒപ്പം തേനും ചേര്‍ക്കുക. ക്രീം പരുവത്തില്‍ ആകുന്നതുവരെ മിക്‌സ് ചെയ്യുക. അതിനുശേഷം മുഖത്ത് പുരട്ടുക. നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. 15 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാവുന്നതാണ്. ഇത്തരത്തില്‍ ആഴ്ചയില്‍ മൂന്ന് ദിവസം വീതം ചെയ്യുന്നത് ചര്‍മത്തിലെ ബ്ലാക്ക്‌ഹെഡ്‌സ് തടയാൻ സഹായിക്കും.

ചോറും റോസ്‌വാട്ടറും

കയ്യില്‍ കുറച്ച് ചോറും അതുപോലെ റോസ് വാട്ടറും ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് മറ്റൊരു ഫേയ്‌സ് പാക്ക് തയ്യാറാക്കി എടുക്കാന്‍ സാധിക്കുന്നതാണ്. ഇതിനും നല്ല വെന്ത ചോറ് എടുക്കുക. ഇത് കുറച്ച് നേരം ഫ്രിഡ്ജില്‍ വെച്ച് തണുപ്പിക്കാന്‍ വെക്കണം. വീട്ടില്‍ ഫ്രിഡ്ജ് ഇല്ലെങ്കില്‍ ചോറ് പാത്രത്തിലാക്കി നല്ല തണുത്ത വെള്ളത്തില്‍ മുക്കി വെച്ചാലും മതി. ഇത്തരത്തില്‍ തണുപ്പിച്ചെടുത്ത ചോറിലേയ്ക്ക് ഒരു ടീസ്പൂണ്‍ റോസ് വാട്ടറും ചേര്‍ത്ത് നന്നായി അരച്ച് എടുക്കുകയോ അല്ലെങ്കില്‍ കൈ കൊണ്ട് ഉടച്ച് എടുക്കുകയോ ചെയ്യാവുന്നതാണ്. ഇത് കഴുകി എടുത്ത മുഖത്ത് പുരട്ടുക. ഒരു 15 മിനിററ് കഴിഞ്ഞ് സാധാ വെള്ളത്തില്‍ മുഖം കഴുകി ഒപ്പി എടുത്തതിന് ശേഷം രണ്ട് തുള്ളി റോസ് വാട്ടര്‍ വീണ്ടും മുഖത്ത് എല്ലാഭാഗത്തും പുരട്ടി ഒന്ന് മസാജ് ചെയ്ത് എടുക്കാവുന്നതാണ്. ഇത് ആഴ്ച്ചയില്‍ മൂന്ന് ദിവസമെങ്കിലും മറക്കാതെ ചെയ്യാന്‍ ശ്രമിക്കുക. ഇത്തരത്തില്‍ അടുപ്പിച്ച് ചെയ്യുമ്പോള്‍ നിങ്ങളുടെ മുഖത്തിന്റെ മാറ്റം അനുഭവിച്ചറിയാന്‍ സാധിക്കുന്നതാണ്.

ചോറ് മാത്രം ഉപയോഗിച്ചൊരു ഫേസ് മാസ്ക്

കയ്യില്‍ മറ്റ് ചേരുവകളൊന്നും തന്നെ ഇല്ലെങ്കിലും നിങ്ങള്‍ക്ക് ചോറ് മാത്രം മുഖത്ത് പുരട്ടാവുന്നതാണ്. കുറച്ച് തണുത്ത ചോറ് എടുത്ത്, ഇതിലേയ്ക്ക് കുറച്ച് വെള്ളവും ചേര്‍ത്ത് അരച്ച് എടുക്കുക. ഇത് മുഖത്ത് പുരട്ടി കുറച്ച് നേരം വെച്ചതിന് ശേഷം കഴുകി കളഞ്ഞാലും നിങ്ങള്‍ക്ക് നല്ല സുന്ദര ചര്‍മ്മം നേടിയെടുക്കാന്‍ സാധിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *