Your Image Description Your Image Description

പാലക്കാട്: അശാസ്ത്രീയത പ്രചരിപ്പിക്കുന്നവർ സാമൂഹ്യദ്രോഹികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അശാസ്ത്രീയത തല പൊക്കുന്നത് നാടിന് ആപത്താണെന്നും അദ്ദേഹം വ്യക്തമാക്കി. അക്യുപങ്ചർ ചികിത്സയ്‌ക്കെതിരെയായിരുന്നു പിണറായി വിജയൻ രൂക്ഷവിമർശനം ഉയർത്തിയത്. വാക്‌സിൻ വിരുദ്ധത പ്രചരിപ്പിക്കുന്നതുൾപ്പെടെ സമൂഹത്തെ പുറകോട്ടടുപ്പിക്കാനാണ് ഇക്കൂട്ടർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

‘അശാസ്ത്രീയത തല പൊക്കുന്നത് നാടിന് ആപത്താണ്. അവയ്‌ക്കെതിരെ ഒറ്റക്കെട്ടായി സമൂഹം നിൽക്കണം. അശാസ്ത്രീയ ചികിത്സയിലൂടെ ജീവൻ നഷ്ടമായ സഹോദരിയുടെ മുഖം ഇപ്പോഴും ഓർമ്മ വരുന്നുണ്ട്’- പറഞ്ഞു.

കഴിഞ്ഞ മാസം മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിൽവെച്ചുളള പ്രസവത്തിനിടെ യുവതി മരണപ്പെട്ടിരുന്നു. പെരുമ്പാവൂർ സ്വദേശിയായ അസ്മയാണ് മരണപ്പെട്ടത്. ഇവരുടെ കുടുംബത്തിന്റെ പരാതിയിൽ ഭർത്താവ് സിറാജുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അഞ്ചാമത്തെ പ്രസവത്തിനിടെയാണ് അസ്മയ്ക്ക് ജീവൻ നഷ്ടമായത്. അവരുടെ ആദ്യത്തെ രണ്ട് പ്രസവം ആശുപത്രിയിലായിരുന്നു. ഇവർ അക്യുപങ്ചർ പഠിച്ചിരുന്നു. അതിനുശേഷമുളള മൂന്ന് പ്രസവവും വീട്ടിലായിരുന്നു. അസ്മയുടെ മരണത്തിന് പിന്നാലെ അക്യുപങ്ചർ അശാസ്ത്രീയമാണെന്ന് ആരോപിച്ച് നിരവധിപേർ രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *