Your Image Description Your Image Description

ഹി: കൊടുംഭീകരൻ സെയ്ഫുള്ള ഖാലിദ് പാകിസ്ഥാനിൽ കൊല്ലപ്പെട്ടു. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ അജ്ഞാതരുടെ ആക്രമണത്തിലാണ് സെയ്‌ഫുള്ള ഖാലിദ് കൊല്ലപ്പെട്ടത്. ലഷ്കർ ഭീകരനായ സെയ്ഫുള്ള ഖാലിദിന് ഇന്ത്യയിൽ നടന്ന വിവിധ സ്‌ഫോടനങ്ങളിൽ പങ്കുണ്ട്.

2001ൽ റാംപുർ സിആർപിഎഫ് ക്യാമ്പിന് നേരെയുണ്ടായ ആക്രമണം, 2005ൽ ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലുണ്ടായ ആക്രമണം, 2006ൽ നാഗ്പുരിലെ ആർഎസ്എസ് കേന്ദ്ര കാര്യാലയത്തിന് നേരെ നടന്നു. ആക്രമണം എന്നിവയ്ക്ക് പിന്നിലെ സൂത്രധാരനാണ് സെയ്ഫുള്ള ഖാലിദ്.

നേപ്പാൾ കേന്ദ്രീകരിച്ചാണ് സെയ്ഫുള്ള ഖാലിദ് പ്രവർത്തിച്ചിരുന്നത്. പിന്നീട് പാകിസ്താനിലെ വിവിധ സ്ഥലങ്ങളിൽ മാറിമാറി കഴിയുകയായിരുന്നു. ഈയടുത്താണ് സിന്ധ് പ്രവിശ്യയിലെ ബാദിൻ ജില്ലയിലേക്ക് താമസം മാറിയത് എന്ന രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചു.

വ്യാജപേരിൽ നേപ്പാളിൽ കഴിയവെയാണ് ഇയാൾ ഇന്ത്യയിൽ ആക്രമണങ്ങൾ ആസൂത്രണം ചെയ്തത്. വിനോദ് കുമാർ എന്ന പേരിലായിരുന്നു ഇയാൾ നേപ്പാളിൽ കഴിഞ്ഞിരുന്നത്. അവിടെ നഗ്മ ബാനു എന്ന സ്ത്രീയെയും ഇയാൾ വിവാഹം കഴിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *