Your Image Description Your Image Description

കൊല്ലം: കിടപ്പ് രോഗികൾക്കായി കൊല്ലം ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത്, ജില്ലാ മെഡിക്കൽ ഓഫീസ്, കേരള ഗവ. മെഡിക്കൽ ഓഫീസേഴ്‌ അസോസിയേഷൻ, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്‌താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മേഘസ്പർശം ഇ സഞ്ജീവനി ടെലി മെഡിസിൻ കാമ്പയിന് ജില്ലയിൽ തുടക്കമായി.

ജില്ലാ ആശുപത്രി കോൺഫറൻസ് ഹാളിൽ നടന്ന കാമ്പയിൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ. ഗോപൻ ഉദ്ഘാടനം ചെയ്‌തു. കോർപറേഷൻ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ യു. പവിത്ര അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ. അനിത പദ്ധതി വിശദീകരിച്ചു. കെ.ജി.എം.ഒ.എ. ജില്ലാ ട്രഷറർ ഡോ.അനുരൂപ് ശങ്കർ, ഇ സഞ്ജീവനി നോഡൽ ഓഫീസർ ഡോ.കെ. ജീവൻ, പാലിയേറ്റീവ് കെയർ ജില്ലാ കോ- ഓഡിനേറ്റർ ഡി.ടി. അനൂജ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. ശ്രീകാന്ത് എന്നിവർ പ്രസംഗിച്ചു.

ഏപ്രിൽ 30 വരെ ജില്ലയിലെ 16 ആരോഗ്യ ബ്ലോക്കുകളിലും ഒരാഴ്‌ച ഒരു ബ്ലോക്ക് എന്ന രീതിയിലാണ് കാമ്പയിൻ നടത്തുക. തുടർന്ന് ഡോക്‌ടർമാരുടെ പരിചരണം ആവശ്യമുള്ളവർക്ക് നിലവിലുള്ള ഇ സഞ്ജീവനി ടെലി മെഡിസിൻ സംവിധാനം വഴി സേവനം നൽകും.
ദീർഘകാലമായി കിടപ്പിലായവരിൽ ഡോക്‌ടർമാരുടെ പരിചരണം ആവശ്യമുള്ളവരെ കണ്ടെത്തി ഇ സഞ്ജീവനി സംവിധാനത്തിലൂടെ അത് ലഭ്യമാക്കുകയാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *