Your Image Description Your Image Description

മികച്ച പ്രേക്ഷക പ്രതികരണത്തോടെ തിയേറ്ററുകളില്‍ വലിയ വിജയം നേടി മുന്നേറുകയാണ് മാര്‍ക്കോ. അതിനിടെ സിനിമയുടെ വ്യാജ പതിപ്പ് വന്നത് ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ ആകെ വിഷമത്തിൽ ആക്കിയിരിക്കുകയാണ്. സംഭവത്തിൽ പ്രതികരണവുമായി ഉണ്ണിമുകുന്ദൻ ഇപ്പോൾ രംഗത്ത് എത്തി. സിനിമകളുടെ വ്യാജ പതിപ്പ് കാണരുതെന്ന് പ്രേക്ഷകരോട് അഭ്യര്‍ഥിക്കുന്ന കുറുപ്പ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് കൊണ്ടാണ് ഉണ്ണി മുകുന്ദൻ തന്റെ നിലപാട് അറിയിച്ചിരിക്കുന്നത്.

“ദയവായി നിങ്ങള്‍ സിനിമകളുടെ വ്യാജപതിപ്പുകള്‍ കാണരുത്. ഞങ്ങള്‍ നിസ്സഹായരാണ്. വല്ലാത്ത നിസ്സഹായവസ്ഥ തോന്നുന്നു. ഓണ്‍ലൈനില്‍ കൂടി ഇത്തരത്തിലുള്ള വ്യാജ സിനിമകള്‍ കാണാതിരിക്കുക, ഡൗണ്‍ലോഡ് ചെയ്യാതിരിക്കുക, നിങ്ങള്‍ക്കേ ഇത് അവസാനിപ്പിക്കാന്‍ കഴിയൂ. ഇതൊരു അപേക്ഷയാണ്” ഉണ്ണി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *