Your Image Description Your Image Description

റിയാദ്: ലോകത്തെ ഏറ്റവും വലിയ മോട്ടോര്‍ സ്‌പോര്‍ട്‌സ് മത്സരമായ ‘ഡാക്കാര്‍ റാലി’ ജനുവരി മൂന്നിന് തുടങ്ങും. കായിക മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ സൗദി ഓട്ടോമൊബൈല്‍ ആന്‍ഡ് മോട്ടോര്‍ സൈക്കിള്‍ ഫെഡറേഷനാണ് റാലി സംഘടിപ്പിക്കുന്നത്. ജനുവരി മൂന്നിന് തുടങ്ങി 17 വരെ തുടരുന്ന ആറാമത്തെ പതിപ്പിനാണ് സൗദി ആതിഥേയത്വം വഹിക്കുന്നത്. വൈവിധ്യമാര്‍ന്ന ഭൂപ്രദേശങ്ങളിലൂടെ കടന്നുപോകുന്ന റാലി 14 ദിവസം വരെ നീളുന്നതാണ്.

ആഗോള കായികരംഗത്തെ ഏറ്റവും വലിയ സാഹസിക മത്സരമാണ് ഡാക്കാര്‍ റാലി. മരുഭൂമിയിലൂടെയാണ് ഭൂരിഭാഗവും യാത്ര. സൗദിയുടെ തെക്ക് ഭാഗത്തുള്ള ബിഷ ഗവര്‍ണറേറ്റില്‍ നിന്ന് ആരംഭിക്കുന്ന റാലി ആദ്യം തെക്കുനിന്ന് വടക്കോട്ടും പിന്നീട് കിഴക്കോട്ടുമാണ് സഞ്ചരിക്കുന്നത്. ഇവിടെ നിന്നും ലോകത്തിലെ തന്നെ ഏറ്റവും വലിയ മണല്‍ മരുഭൂമിയായ ‘റുബുല്‍ ഖാലി’യിലെ ശുബൈത്വയില്‍ എത്തും. ഇവിടെയാണ് സമാപന പരിപാടി.

Leave a Reply

Your email address will not be published. Required fields are marked *