Your Image Description Your Image Description

തിരുവനന്തപുരം: ഉത്തർപ്രദേശിലെ സംഭൽ പള്ളിയുമായി ബന്ധപ്പെട്ട വിഷയത്തിലും പാലസ്തീന് അനുകൂലമായും പോസ്റ്ററുകൾ പതിച്ച ബംഗാൾ സ്വദേശി മുഹമ്മദ് ഇക്ബാലിനെ (19) റിമാൻഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് സമഗ്ര അന്വേഷണമാരംഭിച്ചു.

സിറ്റി പൊലീസ് കമ്മിഷണറുടെ മേൽനോട്ടത്തിലാണ് അന്വേഷണം. ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ), ഇന്റലിജൻസ് ബ്യൂറോ (ഐ.ബി) ഉദ്യോഗസ്ഥർ എന്നിവരുടെ ആദ്യഘട്ട ചോദ്യംചെയ്യൽ കഴിഞ്ഞു.

പ്രതി നൽകിയ മേൽവിലാസം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഒന്നര വർഷമായി ഇയാൾ ഫോർട്ട് പൊലീസ് സ്റ്റേഷന് സമീപത്തെ ഹോട്ടലിൽ ജോലി ചെയ്യുകയാണ്. ഇവിടെ ഇയാളുമായി ബന്ധമുള്ളവരെ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *